അനധികൃത ചിട്ടി നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണം

ആലപ്പുഴ: അനധികൃത ചിട്ടി നടത്തുന്നവർക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഇത് സംബന്ധിച്ച് വിവരം കിട്ടിയാൽ അറിയിക്കണമെന്നും ജില്ല രജിസ്ട്രാർ അറിയിച്ചു. കേന്ദ്ര ചിട്ടി നിയമപ്രകാരം അനുമതി കൂടാതെ ചിട്ടി തുടങ്ങുന്നതിനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റേതെങ്കിലും രേഖകളോ പുറപ്പെടുവിക്കാൻ പാടുള്ളതല്ല എന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, ജില്ലയിലെ ചില സ്വകാര്യ ചിട്ടി കമ്പനികൾ ഇപ്രകാരം അനുമതി കൂടാതെ മോഹനവാഗ്ദാനങ്ങൾ നൽകി പത്രമാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് കേന്ദ്ര ചിട്ടി നിയമങ്ങൾക്ക് വിരുദ്ധമാണ്. സർക്കാർ അനുമതി കൂടാതെയുള്ള ഇത്തരം ചിട്ടികളിൽ പ്രലോഭിതരായി ജനങ്ങൾ വഞ്ചിതരാവരുത്. ഇപ്രകാരമുള്ള വ്യാജ ചിട്ടികളെ കുറിച്ചുള്ള വിവരങ്ങൾ ആലപ്പുഴ ഡെപ്യൂട്ടി രജിസ്ട്രാർ ഓഫിസറെ രേഖാമൂലം അറിയിക്കാവുന്നതാണെന്നും ജില്ല രജിസ്ട്രാർ അറിയിച്ചു. ഫോൺ: 0477-2253257, 9846203286. അപ്രൻറിസ്ഷിപ് േട്രഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: 2018 മേയ് മാസം നടക്കുന്ന അഖിലേന്ത്യ അപ്രൻറിസ്ഷിപ് േട്രഡ് ടെസ്റ്റിന് അപ്രൻറിസ് െട്രയിനികളിൽനിന്നും അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ ഏപ്രിൽ 15 വരെ അപ്രൻറീസ്ഷിപ് പൂർത്തിയാക്കുന്നവർക്കും 2014 ഒക്ടോബർ 16 മുതൽ പരിശീലനം പൂർത്തിയാക്കി പരീക്ഷ എഴുതാത്തവർക്കും പരാജയപ്പെട്ടവർക്കും അപ്രൻറിസ്ഷിപ് േട്രഡ് ടെസ്റ്റിന് അപേക്ഷ സമർപ്പിക്കാം. നിശ്ചിത ശീർഷകത്തിൽ പരീക്ഷ ഫീസ് ട്രഷറിയിൽ ചെലാൻ അടച്ച് അതി​െൻറ ഒർജിനൽ രസീത് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ആദ്യമായി പരീക്ഷ എഴുതുന്നവർക്ക് 100 രൂപയും മുമ്പ് പരീക്ഷയെഴുതി തോറ്റ് വീണ്ടും എഴുതുന്നവർക്ക് 150 രൂപയുമാണ് ഫീസ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ ആറിനും 50 രൂപ ഫൈനോടുകൂടി സ്വീകരിക്കുന്ന അവസാനതീയതി പത്താം തീയതിയുമാണ്. കൂടുതൽ വിവരങ്ങൾ കലക്ടറേറ്റ് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ആർ.ഐ സ​െൻററിൽ ലഭിക്കും. ഫോൺ: 0477-2230124. കെൽേട്രാണിൽ ജാവ, ആൻേഡ്രായിഡ് പരിശീലനം ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ കെൽേട്രാണിൽ ആരംഭിക്കുന്ന ജാവ, ആൻേഡ്രായിഡ് േപ്രാഗ്രാമിങ്ങിലേക്ക് തൊഴിലധിഷ്ഠിത പരിശീലനം ആരംഭിക്കുന്നു. അപേക്ഷ ഫോറത്തിന് കെൽേട്രാണി​െൻറ വിവിധ നോളജ് സ​െൻററുകളുമായി ബന്ധപ്പെടണം. യോഗ്യത: ബി.ഇ/ബി.ടെക്, എം.സിഎ, ഡിഗ്രി, ഡിപ്ലോമ. വിലാസം: കെൽേട്രാ നോളജ് സ​െൻറർ, പുളിക്കൽ അവന്യൂ ബിൽഡിങ്, കതൃക്കടവ്, എറണാകുളം. ഫോൺ: 8943569054.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.