കോലഞ്ചേരി: ഐരാപുരം വില്ലേജ് ഓഫിസിലെ മെല്ലെപ്പോക്ക് ജനങ്ങൾക്ക് ദുരിതമാകുെന്നന്ന് ആക്ഷേപം. സർട്ടിഫിക്കറ്റുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കും എത്തുന്നവർക്കാണ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് തലവേദന സൃഷ്ടിക്കുന്നത്. കർഷകരുടെ കൃഷി ആവശ്യത്തിനുപയോഗിക്കുന്ന വൈദ്യുതി നിരക്കിന് ഇളവുലഭിക്കുന്നതിന് ആഗസ്റ്റ് 30-നുമുമ്പ് കൈവശാവകാശ സർട്ടിഫിക്കറ്റും ഭൂമിയുടെ കരം തീർത്ത രസീതും ഉൾെപ്പടെ കൃഷിഭവനിൽ അപേക്ഷ നൽകണമായിരുന്നു. എന്നാൽ, ഐരാപുരം വില്ലേജ് പരിധിയിലെ കർഷകർ ജൂൈല മുതൽ കൈവശാവകാശ സർട്ടിഫിക്കറ്റിന് അക്ഷയകേന്ദ്രം വഴി ഓൺലൈനിൽ അപേക്ഷ നൽകിയെങ്കിലും ലഭിച്ചില്ല. ചികിത്സ ആവശ്യങ്ങൾക്ക് അടിയന്തരമായി വേണ്ടിവരുന്ന വരുമാന സർട്ടിഫിക്കറ്റ് ഉൾെപ്പടെ 23 ഇനം സർട്ടിഫിക്കറ്റുകളാണ് വില്ലേജ് ഓഫിസിൽനിന്ന് നൽകേണ്ടത്. ഈ സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷകൾ നൽകിയാലും യഥാസമയം നൽകുന്നില്ലെന്നും മാസങ്ങളോളം അപേക്ഷകരെ ബുദ്ധിമുട്ടിച്ചശേഷമാണ് ലഭിക്കുന്നതെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറി ബി. ജയകുമാർ മുഖ്യമന്ത്രി, റവന്യൂ മന്ത്രി എന്നിവർക്ക് പരാതി നൽകി. ദേശീയപാതയിൽ കുടിവെള്ള പൈപ്പ് പൊട്ടി കോലഞ്ചേരി: ദേശീയപാതയിൽ വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ പത്താംമൈലിൽ വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് പൈപ്പ് പൊട്ടിയത്. ഇതുമൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ഉഗ്രശബ്ദത്തോടെ പൈപ്പ് പൊട്ടി വെള്ളം കുതിച്ചൊഴുകിയതോടെ റോഡ് ഒരു വശത്തേക്ക് താഴ്ന്നു. ചൂണ്ടി ജലസേചന പദ്ധതിയിൽനിന്ന് കോലഞ്ചേരിയടക്കമുളള വിവിധ പ്രദേശങ്ങളിലേക്ക് ശുദ്ധജലം എത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. രണ്ടാഴ്ചക്കിടെ രണ്ടാമത്തെ പൈപ്പാണ് ഇവിടെ പൊട്ടുന്നത്. കലപ്പഴക്കത്താൽ പൈപ്പ് പൊട്ടുന്നത് നിത്യസംഭവമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.