പൊലീസ് സ്​റ്റേഷന്​ മുന്നിലെ കുഴി അപകടമാകുന്നു

മൂവാറ്റുപുഴ: കാവുംപടി റോഡിൽ പൊലീസ് സ്റ്റേഷന് മുന്നിൽ രൂപപ്പെട്ട കുഴി അപകടമാകുന്നു. പൊലീസ് സ്റ്റേഷനിെലത്തിയ നിരവധി പേർക്ക് കുഴികളിൽ വീണ് പരിേക്കറ്റു. കാവുംപടി റോഡിലൂടെ പോകുന്ന കാൽനടക്കാർക്കും വാഹനങ്ങൾക്കും ഇതിലൂടെ പോകാൻ പറ്റാത്ത അവസ്ഥയാണ്. പൊലീസ് സ്റ്റേഷനിലേക്ക് വരുന്ന വാഹനങ്ങൾ വീതി കുറ‌ഞ്ഞ റോഡി​െൻറ അരികിൽ പാർക്ക് ചെയ്യുന്നതിനാൽ വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടുകയാണെന്ന് മൂവാറ്റുപുഴ മേഖല പൗരസമതി പ്രസിഡൻറ് നജീർ ഉപ്പൂട്ടുങ്കൽ പറഞ്ഞു. നഗരത്തിൽ ഗതാഗത തടസ്സം വന്നാൽ വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് ഇൗ റോഡിൽക്കൂടിയാണ്. കുഴിയടക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് പൗരസമതി ഭാരവാഹികൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.