മുഹമ്മ: കൊടുംവളവുകളിലും കാവല്‍ക്കാരില്ലാത്ത ലെവല്‍ ക്രോസിലും അപകടം ഒഴിവാക്കാന്‍ ഓട്ടോമാറ്റിക് ട്രെയിന്‍ സൈറൺ സ്വിച്ചിങ് സിസ്റ്റവുമായി കണ്ടുപിടിത്തങ്ങളുടെ തോഴൻ ഋഷികേശ്. സൈറൺ പ്രവര്‍ത്തിപ്പിക്കാതെ വരുന്ന ട്രെയിനുകള്‍ ഇടിച്ച് നിരവധി ജീവനാണ് നഷ്ടപ്പെടുന്നത്. ഈ സാഹചര്യത്തില്‍ പുതുതായി വികസിപ്പിച്ചെടുത്ത ഉപകരണം റെയിൽവേക്ക് സുരക്ഷ വര്‍ധിപ്പിക്കുന്നതിന് സഹായകമാകുമെന്ന് ഋഷികേശ് പറയുന്നു. അപകടകരമായ കൊടുംവളവുകള്‍ തിരിച്ചറിഞ്ഞ് തുടരെ ഹോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത് പ്രായോഗികമല്ല. അപകടകരമായ വളവുകള്‍ക്കും കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസുകള്‍ക്കും മുന്നില സ്ഥാപിക്കുന്ന സിഗ്നല്‍ എന്‍കോഡര്‍ യൂനിറ്റില്‍നിന്ന് ഇടവിട്ടുള്ള സിഗ്നല്‍ തുടര്‍ച്ചയായി പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കും. ഈ സിഗ്നലിന് സമീപമെത്തുന്ന ട്രെയിനുകളിലെ സിഗ്നല്‍ ഡീ-കോഡിങ് സിസ്റ്റം ഉടന്‍ ട്രെയിനിെൻറ സൈറണ്‍ പ്രവര്‍ത്തിപ്പിക്കുന്നു. സൈറണ്‍ നിലക്കണമെങ്കില്‍ ഇേതാടൊപ്പം െട്രയിനിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന റീ സെറ്റ് ബട്ടണ്‍ ലോക്കോ പൈലറ്റ് അമര്‍ത്തണം. എന്‍കോഡര്‍ യൂനിറ്റ് റെയില്‍വേ ലൈനുകളുടെ സമീപത്ത് സ്ഥാപിക്കുന്നു. ഡീ-കോഡര്‍ യൂനിറ്റ് ട്രെയിനിലും ഘടിപ്പിക്കുന്നു. െട്രയിന്‍ എതിര്‍ദിശയിലേക്ക് സഞ്ചരിക്കേണ്ടിവരുമ്പോള്‍ സൈറൺ ആവശ്യമില്ലാത്ത സ്ഥലങ്ങളിലെ എന്‍കോഡറിൽനിന്ന് സിഗ്നല്‍ സ്വീകരിക്കാതിരിക്കാന്‍ ഡീ-കോഡറില്‍ പ്രത്യേക സംവിധാനമുണ്ട്. സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ എന്‍കോഡറിന് 10,000 രൂപയും ഡീകോഡര്‍ യൂനിറ്റിന് 8000 രൂപയും ചെലവ് വരുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ ഋഷികേശ് പറഞ്ഞു. ഫോണ്‍: 9847203753. കരട് ഗുണഭോക്തൃ പട്ടിക ചേർത്തല: വയലാർ പഞ്ചായത്ത് സമ്പൂർണ പാർപ്പിട സുരക്ഷ പദ്ധതി ലൈഫ് മിഷൻ ഭവനപദ്ധതിയുമായി ബന്ധപ്പെട്ട് അർഹരായ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. ആക്ഷേപങ്ങൾ 16വരെ കലക്ടർക്ക് നൽകാം. ഡി.ഡി.ഒമാരുടെ യോഗം ചേർത്തല: സംസ്ഥാന ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് ചേർത്തല, കുത്തിയതോട്, പൂച്ചാക്കൽ സബ് ട്രഷറികളുടെ പരിധിയിെല പൊതുവിദ്യാഭ്യാസം, പൊലീസ്, പഞ്ചായത്ത് വകുപ്പുകൾ ഒഴികെയുള്ള വകുപ്പിലെ ഡി.ഡി.ഒമാരുടെ യോഗം രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ ചേർത്തല ഗവ. ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തും. ഡി.ഡി.ഒമാരോ അവർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ല ഇൻഷുറൻസ് ഓഫിസർ അറിയിച്ചു. ഫോൺ: 0477 2264436.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.