കുട്ടനാട്: കാവാലം തട്ടാശേരി കടത്തുകടവിൽ വെള്ളിയാഴ്ച മുതൽ കടത്തുകൂലി വർധിപ്പിക്കാൻ തീരുമാനം. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയർന്നു. ഒരാൾക്ക് രണ്ടുരൂപയായിരുന്ന കൂലി മൂന്നു രൂപയാക്കാനാണ് പഞ്ചായത്ത് കമ്മിറ്റി തീരുമാനം. ഇതുസംബന്ധിച്ച സെക്രട്ടറിയുടെ നോട്ടീസും കടത്തുകടവിൽ പതിച്ചു. ദിവസേന ആയിരക്കണക്കിനാളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. പുലർച്ചെ അഞ്ചിനാണ് സാധാരണ ഇവിടെ കടത്തു സർവിസ് ആരംഭിക്കുന്നത്. കാവാലം ബസ് സ്റ്റാൻഡിൽനിന്ന് ആറുമണിക്കുള്ളിൽ നാല് കെ.എസ്.ആർ.ടി.സി സർവിസാണുള്ളത്. കുന്നുമ്മ, കണ്ണാടി പ്രദേശങ്ങളിൽനിന്ന് നിരവധി യാത്രക്കാരാണ് മറുകരെ കടക്കാൻ കടത്തുവള്ളങ്ങളെ ആശ്രയിക്കുന്നത്. ആറുമണി വരെ അഞ്ചുരൂപയാണ് യാത്രക്കാരിൽനിന്ന് കടത്തുവള്ളക്കാർ ഈടാക്കുന്നത്. രാത്രിയും അമിത കൂലി ഈടാക്കുന്നുണ്ട്. കാവാലത്തേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ അവസാന സർവിസ് രാത്രി 10.45നാണ് ബസ് സ്റ്റാൻഡിലെത്തുന്നത്. എന്നാൽ, ഈ സർവിസിലെത്തുന്ന യാത്രക്കാർക്ക് മിക്കവാറും മറുകര കടക്കാൻ സാധിക്കാറില്ല. അതിനു മുമ്പ് കടത്തുവള്ളക്കാർ സർവിസ് അവസാനിപ്പിച്ചു പോവുകയാണ് പതിവെന്നാണ് യാത്രക്കാരുടെ പരാതി. കഴിഞ്ഞ ദിവസവും രാത്രി പത്തിനുശേഷം കടവിലെത്തിയ യുവ ദമ്പതികൾക്ക് വള്ളമില്ലാത്തതു മൂലം കടത്തിണ്ണയിൽ ഉറങ്ങേണ്ടി വന്നു. കടത്തുവള്ളത്തിന് കൂലി വർധിപ്പിക്കുന്നതിനൊപ്പം ജങ്കാർ സർവിസ് നടത്തുന്നവരും കൂലി വർധിപ്പിക്കും. നേരേത്ത 12 വള്ളം വരെയുണ്ടായിരുന്ന കടവിൽ ഏതാനും വർഷങ്ങളായി മൂന്നു വള്ളങ്ങൾ മാത്രമാണ് സർവിസ് നടത്തുന്നത്. വള്ളങ്ങളുടെ കുറവും ടേൺ സംവിധാനവും മൂലം ഇരുപതിലധികം യാത്രക്കാരെ വരെ കയറ്റിയുള്ള അപകട യാത്രയാണ് ഇവിടെ നടക്കുന്നതെന്നും പരാതിയുണ്ട്. കെ.എസ്.ആർ.ടി.സി ബസിൽ ഭിന്നശേഷിക്കാരന് സീറ്റ് നൽകാതെ കണ്ടക്ടർ അപമാനിച്ചു വടുതല: കെ.എസ്.ആർ.ടി.സി ബസിൽ ഭിന്നശേഷിക്കാരന് സീറ്റ് നൽകാതെ കണ്ടക്ടർ അപമാനിച്ചുവെന്ന് പരാതി. എറണാകുളം-ആലപ്പുഴ ബസിൽ യാത്ര ചെയ്ത അരൂക്കുറ്റി സ്വദേശി മുകേഷിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഭിന്നശേഷിക്കാർക്ക് ബസിൽ പ്രത്യേക സീറ്റില്ലെന്ന് പറഞ്ഞായിരുന്നു കണ്ടക്ടറുടെ ആക്ഷേപമെന്ന് മുകേഷ് പറയുന്നു. ഒരു കാലിന് പൂർണമായും മറ്റൊരുകാലിന് ഭാഗികമായും സ്വാധീനക്കുറവുള്ള ആളാണ് മുകേഷ്. ബസിൽ നല്ല തിരക്കുള്ള സമയമായിരുന്നു. നിൽക്കാൻ ബുദ്ധിമുട്ടായതിനാൽ ഒഴിവുകണ്ട സീറ്റിൽ മുകേഷ് ഇരുന്നു. ഈ സമയം എത്തിയ കണ്ടക്ടർ മുകേഷ് ഇരിക്കുന്നത് കണ്ടക്ടർ സീറ്റിലാണെന്നും എഴുന്നേൽക്കണമെന്നും ആവശ്യപ്പെട്ടു. ഭിന്നശേഷിക്കാർക്കുള്ള സീറ്റ് കാണാത്തതിലാണ് ഒഴിവുള്ള സീറ്റിൽ ഇരുന്നതെന്ന് പറഞ്ഞ മുകേഷിനോട് ഈ ബസിൽ ഭിന്നശേഷിക്കാർക്ക് സീറ്റില്ലെന്നും വേണമെങ്കിൽനിന്ന് യാത്ര ചെയ്യണമെന്നും കണ്ടക്ടർ പറഞ്ഞു. യാത്രക്കിടെ താൻ പലതവണ തെന്നി വീണിട്ടും കണ്ടക്ടർ തിരിഞ്ഞ് നോക്കിയില്ലെന്ന് മുകേഷ് പറയുന്നു. പേര് ചോദിച്ച മുകേഷിനോട് പരാതി നൽകാനാണെങ്കിൽ ബസിെൻറ നമ്പറും ടിക്കറ്റും െവച്ച് പരാതിപ്പെട്ടോളൂവെന്ന് പറഞ്ഞ് കണ്ടക്ടർ ആക്ഷേപിക്കുകയായിരുന്നു. കെ.എൽ 15 എ 610 എന്ന ബസ് നമ്പറും ടിക്കറ്റിെൻറ പകർപ്പും സഹിതം കെ.എസ്.ആർ.ടി.സി എം.ഡി, എറണാകുളം ആർ.ടി.ഒ, മനുഷ്യാവകാശ കമീഷൻ എന്നിവർക്ക് മുകേഷ് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.