സബ് ജൂനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് പുന്നപ്രയില്‍ ഏഴു​ മുതല്‍

ആലപ്പുഴ: ലോറല്‍സ് സ്‌കൂള്‍ ഇൻറര്‍നാഷനല്‍ 44-ാം കേരള സ്‌റ്റേറ്റ് സബ് ജൂനിയര്‍ ബാസ്‌കറ്റ്ബാള്‍ ചാമ്പ്യന്‍ഷിപ് ഏഴു മുതല്‍ 10വരെ പുന്നപ്ര ജ്യോതിനികേതന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ബോയ്‌സ് വിജയികള്‍ക്ക് കെ.എം. ചാക്കോ മെമ്മോറിയല്‍ എവർ റോളിങ് ട്രോഫിയും ഗേള്‍സ് വിജയികള്‍ക്ക് മറിയാമ്മ ചാക്കോ മെമ്മോറിയല്‍ എവർ റോളിങ് ട്രോഫിയും നൽകുമെന്ന് ജനറല്‍ കണ്‍വീനര്‍ മൈക്കിള്‍ മത്തായി അറിയിച്ചു. ഏഴിന് വൈകീട്ട് നാലിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. കേരള ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷന്‍ വൈസ് പ്രസിഡൻറ് സി.എന്‍. ബാലകൃഷ്ണന്‍ മുഖ്യാതിഥിയാകും. ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.സി.ജെ. രാജന്‍ അധ്യക്ഷത വഹിക്കും. എട്ടിന് രാത്രി എട്ടിന് ക്യാമ്പ് ഫയര്‍ കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്യും. 10ന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനത്തില്‍ മുഖ്യാതിഥി കേരള ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷന്‍ പേട്രണ്‍ ഡോ. ജോണ്‍ എം. ചാക്കോ സമ്മാനങ്ങള്‍ വിതരണം ചെയ്യും. ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ്‌ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ് ആലപ്പുഴ വൈ.എം.സി.എ, ജ്യോതിനികേതന്‍ സ്‌കൂള്‍, രാമവര്‍മ ഡിസ്ട്രിക്ട് ക്ലബ് എന്നിവയുടെ സഹകരണത്തോടെയാണ് നടത്തുന്നത്. എല്ലാ ജില്ലകളില്‍ നിന്നുമുള്ള ബോയ്‌സ്, ഗേള്‍സ് ടീമുകളും പങ്കെടുക്കും. ജീവനക്കാർ ഓണം ആഘോഷിച്ചു; യാത്രക്കാർ ജെട്ടിയിൽ കുടുങ്ങി കുട്ടനാട്: സംസ്ഥാന ജലഗതാഗത വകുപ്പി​െൻറ നെടുമുടി സ്റ്റേഷനിലെ ഓണാഘോഷ പരിപാടി വിജയിപ്പിക്കാൻ ഞായറാഴ്ച രാവിലെ 5.45ന് നെടുമുടിയിൽനിന്ന് ചമ്പക്കുളം-കണ്ടങ്കരി-ആശ്രമം ജെട്ടിവരെയുള്ള ബോട്ട് സർവിസ് റദ്ദുചെയ്ത് പൂക്കളമിട്ടത് യാത്രക്കാരെ വലച്ചു. ബോട്ടുെജട്ടിയിൽ എത്തിയ യാത്രക്കാർ ഏറെ പ്രയാസപ്പെട്ടു. സാധാരക്കാരായ കുട്ടനാടൻ ജനങ്ങളോടുള്ള ദ്രോഹനടപടിയുടെ ഭാഗമാണിതെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണമെന്നും യൂത്ത് കോൺഗ്രസ് കൈനകരി മണ്ഡലം പ്രസിഡൻറ് നോബിൻ പി. ജോൺ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.