ചതയ ദിനാഘോഷത്തിന്​ അമ്പലപ്പുഴ യൂനിയനിൽ ഒരുക്കമായി

ആലപ്പുഴ: എസ്.എൻ.ഡി.പി അമ്പലപ്പുഴ യൂനിയ​െൻറ ശ്രീനാരായണ ജയന്തി ആഘോഷത്തിന് ഒരുക്കമായി. ഘോഷയാത്രയും സമ്മേളനവും ആറിന് നടക്കും. താലൂക്കിലെ മുഴുവൻ ശാഖായോഗങ്ങളിൽ നിന്നുള്ളവർ ആലപ്പുഴ നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപത്തെ തിരുമല ക്ഷേത്രത്തിന് മുൻവശം, ഇ.എം.എസ് സ്റ്റേഡിയത്തിന് സമീപം, ഇരുമ്പുപാലത്തിന് വടക്കുവശം പടിഞ്ഞാറ് എന്നിവിടങ്ങളിൽ അണിനിരക്കും. എ.എൻ.പുരം ക്ഷേത്ര ഗോപുരത്തിന് മുന്നിൽനിന്നാണ് അന്ന് വൈകുന്നേരം ഘോഷയാത്ര ആരംഭിക്കുക. വാദ്യഘോഷങ്ങൾ, ബാൻഡ്മേളം, നാടൻ കലാരൂപം എന്നിവ ഘോഷയാത്രയിൽ ഉണ്ടാകുമെന്ന് യൂനിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ പറഞ്ഞു. ആഘോഷ നടത്തിപ്പിന് ഡോ. വി. ജയറാം, വി. സബിൽരാജ്, ഷാജി കളരിക്കൽ, ബേബി കുമാരൻ, അഡ്വ. കെ.വൈ. സുധീന്ദ്രൻ എന്നിവർ രക്ഷാധികാരികളും കലവൂർ എൻ. ഗോപിനാഥ് ചെയർമാനും പി. ഹരിദാസ് വർക്കിങ് ചെയർമാനും കെ.എൻ. പ്രേമാനന്ദൻ ജനറൽ കൺവീനറുമായി സംഘാടക സമിതി നേതൃത്വം നൽകുന്നു. കിടങ്ങാംപറമ്പ് ക്ഷേത്ര മൈതാനിയിൽ നടക്കുന്ന ജയന്തി സമ്മേളനം മന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഉദ്ഘാടനം ചെയ്യും. മന്ത്രി ജി. സുധാകരൻ ചതയദിന സന്ദേശം നൽകും. മുല്ലക്കര രത്നാകരൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ടി.പി. പീതാംബരകുറുപ്പ് ഗുരുസന്ദേശം നൽകും. ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: വണ്ടാനം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഐ േഡ്രപ്പ് വിത്ത് പൗച്ച് -75 എണ്ണം വിതരണം ചെയ്യാൻ മുദ്രെവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. സൂപ്രണ്ട്, ഗവ. ടി.ഡി മെഡിക്കൽ കോളജ് ആശുപത്രി, വണ്ടാനം, ആലപ്പുഴ എന്ന വിലാസത്തിൽ 18ന് വൈകുന്നേരം മൂന്നിനകം നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.