നാട്​ തിരുവോണത്തിനൊരുങ്ങി; പണം ഏറെയായിട്ടും അത്തപ്പൂക്കളത്തി​െൻറ ഭംഗി ചോർന്നില്ല

ആലപ്പുഴ: നാടും നഗരവും ഇളക്കിമറിച്ചുള്ള ഉത്രാടപ്പാച്ചിൽ കഴിഞ്ഞു. ഞായറാഴ്ച രാവിലെ മുതൽ രാവേറെവരെ നീണ്ട ഒാട്ടത്തിലായിരുന്നു മലയാളികൾ. പച്ചക്കറി വിഭവങ്ങളും മറ്റ് സാധനങ്ങളും വാങ്ങാനും പുതുവസ്ത്രങ്ങൾ വാങ്ങാനുമുള്ള തിരക്കായിരുന്നു. ആബാലവൃദ്ധം നിരത്തിൽ നിറഞ്ഞപ്പോൾ ഗതാഗതക്കുരുക്കും പലയിടത്തുമുണ്ടായി. ആലപ്പുഴയിൽ എല്ലാ നഗരപ്രദേശത്തും ഗതാഗതക്കുരുക്ക് ദൃശ്യമായിരുന്നു. പച്ചക്കറിക്കടകൾ പ്രവർത്തിക്കുന്ന റോഡ് ഭാഗങ്ങളിലാണ് മറ്റ് വാഹനങ്ങൾക്ക് കടന്നുപോകാനാവാത്ത തിരക്കുണ്ടായത്. ആലപ്പുഴ നഗരത്തിൽ മുല്ലക്കൽ തെരുവിൽ രാവിലെ മുതൽതന്നെ കച്ചവടത്തി​െൻറ ബഹളമായിരുന്നു. വഴിവാണിഭക്കാരാണ് കൂടുതലും തുണിത്തരങ്ങൾ വിറ്റഴിച്ചത്. ഒരുവശത്ത് അടുക്കള വിഭവങ്ങൾ വാങ്ങാനുള്ള ഒാട്ടമായിരുന്നെങ്കിൽ ഉപ്പേരിക്കടകളിലും ആളൊഴിഞ്ഞില്ല. ഞായറാഴ്ച വൈകീേട്ടാടെ പല കടകളിലെയും വറുത്ത വിഭവങ്ങൾ തീർന്നുകഴിഞ്ഞിരുന്നു. ഇതോടൊപ്പം അത്തപ്പൂക്കളമിടാനുള്ള പൂക്കളുടെ വിൽപനയും നന്നായി നടന്നു. നഗര കേന്ദ്രീകൃതമായ കച്ചവടത്തിന് പകരം ഉൾപ്രദേശങ്ങളിൽവരെ വിവിധതരം പൂക്കളുടെ വിൽപന നടന്നു. കണ്ണന്താനത്തിന് ടൂറിസം വകുപ്പ്: ആലപ്പുഴക്ക് പ്രതീക്ഷ ആലപ്പുഴ: ടൂറിസം വകുപ്പി​െൻറ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രിയായി അൽഫോൺസ് കണ്ണന്താനം നിയമിതനായതിൽ ടൂറിസം കേന്ദ്രമായ ആലപ്പുഴക്ക് പ്രതീക്ഷ. കഴിഞ്ഞ യു.പി.എ സർക്കാറി​െൻറ കാലത്ത് പ്രഖ്യാപിച്ചതും പിന്നീട് വന്ന എൻ.ഡി.എ സർക്കാറി​െൻറ കാലത്ത് പൂവണിയാതെ പോകുകയും ചെയ്ത ഒേട്ടറെ ടൂറിസം പദ്ധതികളാണ് ജില്ലയുടെ പല ഭാഗങ്ങളിലായുള്ളത്. ടൂറിസം സർക്യൂട്ട് പദ്ധതികളും കടലാസിൽ ഒതുങ്ങുകയാണ്. നെഹ്റുട്രോഫി ജലമേള നടക്കുന്ന പുന്നമടക്കായലി​െൻറ പവിലിയൻ വിപുലീകരണവും സമീപത്തെ ടൂറിസം കേന്ദ്രങ്ങൾ ആകർഷകമാക്കാനും ആവശ്യമായ നടപടി കേന്ദ്രസർക്കാറി​െൻറ ഭാഗത്തുനിന്നാണ് ഉണ്ടാകേണ്ടത്. അതോടൊപ്പം ഹൗസ്ബോട്ട് ടൂറിസം കൂടുതൽ കുറ്റമറ്റതും മലിനീകരണ മുക്തവുമായി പോകുന്നതിനും ആവശ്യമായ നടപടി ഉണ്ടാകേണ്ടതുണ്ട്. കുട്ടനാടി​െൻറ സൗന്ദര്യത്തെ പരമാവധി പ്രയോജനപ്പെടത്തക്ക നിലയിൽ ആവശ്യമായ പദ്ധതികളും ഉണ്ടാകണം. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നൽകുന്ന ഭരണാധികാരി എന്ന പേരു നേടിയ അൽഫോൺസ് കണ്ണന്താനം ആലപ്പുഴയുടെ ജൈവപരമായ പ്രാധാന്യത്തെ നിലനിർത്തിക്കൊണ്ടുള്ള ടൂറിസം വികസനത്തിന് പ്രത്യേക താൽപര്യമെടുക്കുമെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വിശ്വാസം പ്രകടിപ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.