കയർ തൊഴിലാളികളുടെ ക്ഷേമത്തിന് ഒാണക്കാലത്ത് നൂറുകോടി ചെലവഴിച്ചു -മന്ത്രി മാരാരിക്കുളം: ഓണത്തിന് കയര്‍മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിന് നൂറുകോടി രൂപ ചെലവഴിച്ചെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ജൈവകര്‍ഷകൻ ചെറുവാരണം മറ്റത്തില്‍ ജ്യോതിഷ് കയര്‍ കയറ്റുമതി സ്ഥാപനമായ കേര ഫൈബര്‍ ടെക്‌സുമായി സഹകരിച്ച് നടത്തിയ ഹൈടെക് കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കയര്‍ മേഖലയും കാര്‍ഷികമേഖലയും ഒന്നിച്ച് മുന്നേറുകയാണ്. കാര്‍ഷിക മേഖലയില്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച് വികസനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കയര്‍മേളയില്‍ 70 കോടിയുടെ കരാര്‍ ഉണ്ടാകുമെന്ന് കരുതുന്നു. പരമ്പരാഗത തടുക്ക് നിർമാണ ഫാക്ടറികള്‍ നവീകരിച്ച് കയര്‍ ഭൂവസ്ത്ര ഫാക്ടറികളാക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡൻറ് എം.ജി. രാജു, കേര ഫൈബര്‍ ടെക്‌സ് ഡയറക്ടര്‍ പി.എസ്. നോബി, പ്രിന്‍സിപ്പൽ കൃഷി ഓഫിസര്‍ ജെ. പ്രേംകുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിനിമോള്‍ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ടോസ്മാസ്റ്റേഴ്സ് ക്ലബ് കറ്റാനം: ഇലിപ്പക്കുളം മാനവീയത്തിൽ ടോസ്മാസ്റ്റേഴ്സ് ക്ലബിന് തുടക്കമായി. റിയാദ് മലയാളി ചാപ്റ്റർ പ്രസിഡൻറ് സലിം പള്ളിയിൽ ഉദ്ഘാടനം ചെയ്തു. റിയാദ് ഇന്ത്യൻ എംബസി സ്കൂൾ ചെയർമാൻ നവാസ് വല്ലാറ്റിൽ അധ്യക്ഷത വഹിച്ചു. കെ.എം. അബ്ദുൽ ഖാദർ, എ. അബ്ദുൽ ജലീൽ, അസ്ലം, മുജീബ് റഹ്മാൻ, അസായീൽ, അബ്ബാസ്, ഇർഫാന, സജാദ്, നജ്മ എന്നിവർ സംസാരിച്ചു. ഒാണക്കിറ്റ് വിതരണം കായംകുളം: ഗുരുധർമ പ്രചാരണസഭ ടൗൺ യൂനിറ്റിെൻറ നേതൃത്വത്തിലുള്ള ഒാണക്കിറ്റ് വിതരണം അഡ്വ. രമണൻപിള്ള ഉദ്ഘാടനം ചെയ്തു. എസ്. സുഭാഷ് അധ്യക്ഷത വഹിച്ചു. രാജൻ, ശശി, ആനന്ദൻ, ബാബു, രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.