ആലപ്പുഴ: സമൂഹത്തിനോ കുടുംബത്തിനോ ഹാനികരമാകുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയിൽെപട്ടാൽ പൊലീസിനെ അറിയിക്കണമെന്ന് ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ അറിയിച്ചു. വൻതോതിൽ പണംവെച്ച് ശീട്ടുകളിച്ച 22 പേരെ വിവിധ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽനിന്ന് പിടികൂടുകയും ഏകദേശം 49,000 രൂപ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നിൽ ശീട്ടുകളിയിൽ ഏർപ്പെട്ടവരുടെ കുടുംബങ്ങളിലെ സ്ത്രീകളിൽനിന്ന് ലഭിച്ച പരാതികളായിരുന്നു. ഇത്തരം വ്യക്തികൾ കുടുംബത്തിന് ഏൽപിച്ചുവന്ന ആഘാതം അവരുടെ കുടുംബിനികളിൽനിന്നാണ് അറിയാൻ കഴിഞ്ഞത്. പരാതി ലഭിച്ചയുടൻ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.എസ്. ഉദയഭാനുവിെൻറ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് അന്വേഷണം നടത്തി കുറ്റക്കാരെ പിടികൂടുകയായിരുന്നു. പണംവെച്ച് ശീട്ടുകളിയിൽ ഏർപ്പെടുന്നതോ വ്യാജമദ്യം, മറ്റ് ലഹരി വസ്തുക്കൾ എന്നിവ വിൽക്കുന്നതോ കൈമാറ്റം ചെയ്യുന്നതോ ശ്രദ്ധയിൽെപട്ടാൽ 9497996982 എന്ന ജില്ല പൊലീസ് മേധാവിയുടെയോ 9497990037 എന്ന സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെയോ 0477-2239435 എന്ന കൺട്രോൾ റൂം നമ്പറിലോ അറിയിക്കണം. ഒാണക്കോടി വിതരണം ആലപ്പുഴ: ന്യൂ മോഡൽ കയർ മാറ്റ്സ് ആൻഡ് മാറ്റിങ്സ് തൊഴിലാളികൾക്കുള്ള ഒാണക്കിറ്റിെൻറയും ഒാണക്കോടിയുടെയും വിതരണം മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു. സംഘം പ്രസിഡൻറ് ആർ. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആർ. പ്രദീപ്, വി.എം. ഹരിഹരൻ, ജി. പുഷ്പരാജൻ, പി.എസ്.എം. ഹുസൈൻ, ബി. നസീർ, ബി. അൻസാരി, വി. മോഹൻദാസ്, വി. അജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.