ചെങ്ങന്നൂര്‍: 'ഓണത്തിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷനല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് ചെയ്തു. നിർധനരായ അമ്പതോളം അംഗപരിമിതരുടെ കുടുംബാംഗങ്ങള്‍ക്കാണ് നാലുദിവസത്തെ ഓണസദ്യക്കുള്ള വിഭവങ്ങള്‍ വിതരണം ചെയ്തത്. പച്ചക്കറികളും പലവ്യഞ്ജനവും ഉള്‍പ്പെടെയാണ് നൽകിയത്. നാഷനല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്‌സ് അഖിലേന്ത്യ അധ്യക്ഷന്‍ പ്രകാശ് പി. തോമസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബി. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ഓണക്കിറ്റുകളുടെ വിതരണം കെ.കെ. രാമചന്ദ്രന്‍ നായര്‍ എം.എല്‍.എ നിര്‍വഹിച്ചു. മുന്‍ എം.എല്‍.എ പി.സി. വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ മുഖ്യാതിഥിയായ ക്രിക്കറ്റ് താരവും കോച്ചുമായ സോണി ചെറുവത്തൂരിനെ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാനും 'വെളിപാടിെൻറ പുസ്തകം' എന്ന സിനിമയിൽ അഭിനയിച്ച ചെങ്ങന്നൂര്‍ സ്വദേശികളായ അമൃത കര്‍ത്ത, പ്രതാപ് മേനോന്‍ എന്നിവരെ ബി.ജെ.പി സംസ്ഥാന സമിതി അംഗം കെ.എസ്. രാജനും ആദരിച്ചു. എന്‍.എഫ്.പി.ആര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി കാടുവെട്ടൂര്‍, താലൂക്ക് പ്രസിഡൻറ് രാജീവ് പള്ളത്ത്, വികലാംഗ അസോസിയേഷന്‍ ജില്ല പ്രസിഡൻറ് മോഹനന്‍, സജി വർഗീസ് കല്ലിശ്ശേരി, സതീഷ്, സിബു ബാലന്‍ എന്നിവര്‍ സംസാരിച്ചു. ഈദ്-ഓണം ആഘോഷ സായാഹ്നം നാളെ ആലപ്പുഴ: ആലപ്പുഴ സൗഹൃദവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈദ്-ഓണം ആഘോഷം ബുധനാഴ്ച വൈകീട്ട് നാലിന് മൈത്രീഭവനിൽ നടക്കും. ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി സന്ദേശം നൽകും. സൗഹൃദവേദി ചെയർമാൻ ഡോ. നെടുമുടി ഹരികുമാർ അധ്യക്ഷത വഹിക്കും. തനിമ കലാസാഹിത്യ വേദി ഒരുക്കുന്ന സംഗീതവിരുന്നും ഓണവിരുന്നും ഉണ്ടാകുമെന്ന് കൺവീനർ ഷംസുദ്ദീൻ സെലക്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.