പറവൂർ: വാടക വീടിെൻറ രണ്ടു സെൻറ് മുറ്റത്ത് ആനന്ദെൻറ ജൈവ പച്ചക്കറിയിൽ നൂറുമേനി വിളവ്. ഇളന്തിക്കര കൊടികുത്ത് കന്നിൽ തലാക്കുളത്ത് വീട്ടിൽ ആനന്ദനും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബവും കഴിഞ്ഞ ഒരു വർഷമായി വാടക വീട്ടിലാണ് താമസിക്കുന്നത്. പാവൽ, വെണ്ട, വഴുതന, ചുരയ്ക്ക, കുമ്പളം, മത്ത, പയർ, പടവലം, വാളങ്ങ, പീച്ചിൽ, പച്ചമുളക് എന്നിവയാണ് കൃഷിയിറക്കിയിട്ടുള്ളത്. കൃഷിക്ക് ജൈവവളത്തെ മാത്രമാണ് ആശ്രയിച്ചത്. പരമ്പരാഗത തൊഴിലായ വഞ്ചി നിർമാണം ഇല്ലാതായിട്ട് ഏഴു വർഷത്തോളമായി. ഭാര്യ കുമാരി തയ്യൽ തൊഴിലാളിയാണ്. സിവിൽ ഡ്രാഫ്റ്റ്സ്മാൻ ഇൻറീരിയർ ഡിസൈനറായ മൂത്ത മകൻ ശ്രീജിത്ത് കുമാർ കൊച്ചിൻ റിഫൈനറിയിൽ താൽക്കാലിക ജോലിയുണ്ടായിരുന്നെങ്കിലും കാലാവധി അവസാനിച്ചതോടെ കൃഷിക്ക് അച്ഛനെ സഹായിക്കും. രണ്ടാമത്തെ മകൻ ശ്രീനാസ്കുമാർ ബിരുദധാരിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.