ഉത്രാടപ്പാച്ചിൽ കഴിഞ്ഞു,​ ഇന്ന്​ തിരുവോണം; നാട്​ ആഘോഷത്തിമിർപ്പിൽ

കൊച്ചി: നന്മയുടെയും സമൃദ്ധിയുെടയും സന്തോഷത്തി​െൻറയും തിരുവോണം ആഘോഷിക്കാൻ നാടും നഗരവും ഒരുങ്ങി. ആഘോഷത്തിന് സാധനങ്ങൾ സ്വരുക്കൂട്ടാനുള്ള ഉത്രാടപ്പാച്ചിൽ കഴിഞ്ഞ് ഞായറാഴ്ച ഏറെ വൈകിയാണ് പലരും വീടണഞ്ഞത്. നഗരവീഥികളെല്ലാം തിരക്കിൽ മുങ്ങി. തിരുവോണദിവസം ഉച്ചക്ക് വിഭവസമൃദ്ധമായ സദ്യയാണ് ഏറ്റവും പ്രധാനം. ക്ഷേത്രങ്ങളിൽ വിശേഷാൽപൂജകളും ആഘോഷങ്ങളും ഉണ്ട്. ഒാണത്തി​െൻറ െഎതിഹ്യമുറങ്ങുന്ന തൃക്കാക്കര ക്ഷേത്രത്തിൽ ഞായറാഴ്ച ഒമ്പത് ആനകൾ അണിനിരന്ന പൂരം അരങ്ങേറി. നാട്ടിലെങ്ങും ക്ലബുകളുടെയും സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിൽ വൈവിധ്യമാർന്ന ആഘോഷപരിപാടികൾ നടന്നുവരുകയാണ്. ഒാണവട്ടങ്ങൾ ഒരുക്കാനുള്ള നെേട്ടാട്ടത്തിലായിരുന്നു ആളുകൾ ഇതുവരെ. ഞായറാഴ്ച തിരക്ക് പാരമ്യത്തിലെത്തി. തുണിക്കടകളിലായിരുന്നു തിരക്ക് അധികം. സ്വർണക്കടകൾ, ഗൃഹോപകരണ വിൽപനശാലകൾ എന്നിവിടങ്ങലും റെക്കോഡ് കച്ചവടമാണ് നടന്നതെന്ന് വ്യാപാരികൾ സാക്ഷ്യപ്പെടുത്തുന്നു. മഴ മാറിനിന്നതോടെ വഴിവാണിഭക്കാരും, നിറഞ്ഞ നിരത്തിലൂടെ ജനം ഒഴുകിനീങ്ങിയപ്പോൾ ഗതാഗതക്കുരുക്കും രൂക്ഷമായി. വാഹന നീക്കം സുഗഗമാക്കാൻ പൊലീസിന് വിയർപ്പൊഴുക്കേണ്ടിവന്നു. തിരക്കൊഴിയാത്തതിനാൽ രാത്രി വൈകിയും കടകേമ്പാളങ്ങൾ തുറന്നു പ്രവർത്തിച്ചു. വൈകുന്നേരമായതോടെ പല സ്ഥലങ്ങളിലും സർക്കാറി​െൻറ ഒാണച്ചന്തകൾ കാലിയായ അവസ്ഥയിലായിരുന്നു. ഹോർട്ടികോർപ്പി​െൻറയും മറ്റും പച്ചക്കറി വിൽപനശാലയിൽ ഉച്ചയോടെ സാധനങ്ങൾ തീർന്നു. പൊതുവിപണിയിൽ നിന്നുള്ള കാര്യമായ വില വ്യത്യാസം മൂലം സർക്കാർ ഒാണച്ചന്തകളിൽ ഇത്തവണ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ കാത്തുനിന്നും പലചരക്ക് സാധനങ്ങളും പച്ചക്കറികളുമൊക്കെ വാങ്ങാൻ ആളുകൾ തിരക്കുകൂട്ടി. തുടക്കത്തിൽ വലിയ ആശങ്ക ഉയർന്നിരുന്നെങ്കിലും കാര്യമായ വിലക്കയറ്റമില്ലാതെയാണ് ഇത്തവണത്തെ ഒാണം. പൂക്കൾക്കും ഉപ്പേരിക്കുമാണ് ഇത്തവണ കൂടുതൽ വില കൊടുക്കേണ്ടി വന്നത്. പതിവുതെറ്റി ഇത്തവണ തൂശനിലക്കും വില കൂടി. ഇല കിട്ടാനില്ലാത്ത അവസ്ഥയായിരുന്നു പലയിടത്തും. അരളിപ്പൂവിന് കിലോക്ക് 400 രൂപവരെയായി. ചെണ്ടുമല്ലിക്ക് 150 രൂപവരെയും. എന്നാൽ, ഞായറാഴ്ച വൈകീേട്ടാടെ പൂക്കളുടെ വില വൻതോതിൽ കുറഞ്ഞു. പച്ചക്കറി വിലയിലും കുറവുണ്ടായി. ഇതരസംസ്ഥാന പച്ചക്കറിക്കൊപ്പം നാടൻ ഇനങ്ങളും മാർക്കറ്റിലെത്തിയതാണ് വില ഉയരാതിരിക്കാൻ വലിയൊരളവുവരെ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.