കൊച്ചി: നവോത്ഥാന സാംസ്കാരിക കേന്ദ്രത്തിെൻറ ഗോശ്രീ സർഗോത്സവത്തോടനുബന്ധിച്ച് നടന്ന ഗോശ്രീ മാരത്തണിൽ പുരുഷ വിഭാഗത്തിൽ ബോൾഗാട്ടി ഓഫ് കൊച്ചിെൻറ ആലപ്പുഴ സോജി മാത്യൂസും വനിതാവിഭാഗത്തിൽ എറണാകുളം പെരിയാർ റണ്ണേഴ്സിെൻറ പാർവതിയും ജേതാക്കളായി. പുരുഷവിഭാഗത്തിൽ ഇലഞ്ഞി കൂത്താട്ടുകുളത്തിെൻറ ബിനുപീറ്റർ രണ്ടാം സ്ഥാനവും ജിജിമോൻ മൂന്നാം സ്ഥാനവും നേടി. വനിതാവിഭാഗത്തിൽ ഡോൾസ് കൊച്ചിെൻറ മീനാക്ഷി ശങ്കറും പെരിയാർ റണ്ണേഴ്സിെൻറ കൃഷ്ണ പ്രിയയുമാണ് രണ്ടും മൂന്നും സ്ഥാനക്കാർ. കലക്ടർ കെ. മുഹമ്മദ് വൈ സഫീറുല്ല ഫ്ലാഗ് ഓഫ് ചെയ്തു. മുൻഇന്ത്യൻ ഫുട്ബാൾ താരം പി.പി. തോബിയാസ്, സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് എം.എം. ലോറൻസ്, സെക്രട്ടറി കെ.എം. ശരത് ചന്ദ്രൻ, മുളവുകാട് പഞ്ചായത്ത്് പ്രസിഡൻറ് വിജി ഷാജൻ, ഡോ. കെ.എൻ. ജയിംസ് എന്നിവർ സംസാരിച്ചു. മുളവുകാട് ഗ്രാമ പഞ്ചായത്തിലെ സ്കൂൾ വിദ്യാർഥികൾക്കായുള്ള കലാ- സാഹിത്യ മത്സര വിജയികളെ അനുമോദിച്ചു. എം.എം. ലോറൻസ് സമ്മാനദാനം നടത്തി. തിങ്കളാഴ്ച വൈകീട്ട് 6.15ന് ഓണ സന്ദേശം, 6.30 ന് ഫ്യൂഷൻ ഗാനമേള. ഡോ. കെ.എൻ. ജെയിംസ്, സി.കെ. തെന്നൽ, അജിത്ത് കുമാർ, സി.കെ സെൽവൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.