കളമശ്ശേരി: മെഡിക്കൽ േകാളജിെല കേടായ ആശുപത്രി ഉപകരണങ്ങൾക്ക് പുതുജീവൻ പകരാൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷനൽ സർവിസ് സ്‌കീം ടെക്‌നിക്കൽ സെൽ നടപ്പാക്കുന്ന പുനർജനി പദ്ധതിയുടെ ഭാഗമായാണിത്. മേതല ഐ.എൽ.എം എൻജിനീയറിങ് കോളജിലെ എൻ.എസ്.എസ് ടെക്നിക്കൽ സെൽ വളൻറിയർമാരുടെ സപ്തദിന ക്യാമ്പ് സെപ്റ്റംബർ അഞ്ച് മുതലാണ്. വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. യഥാസമയം അറ്റകുറ്റപ്പണി നടക്കാതെവരുന്നതുകൊണ്ട് സർക്കാർ സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ പരിമിതപ്പെടുന്ന അവസ്ഥ ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഒന്നേകാൽ കോടിരൂപയുടെ ആസ്തികൾ പുനരുജ്ജീവിപ്പിക്കാൻ കഴിയുമെന്നാണ് പ്രതിക്ഷിക്കുന്നതെന്ന് പ്രോഗ്രാം ഓഫിസർ എം. അമൃത അറിയിച്ചു. ഇന്നത്തെ പരിപാടി ദർബാർ ഹാൾ ഗ്രൗണ്ട്: ഓണാഘോഷ പരിപാടി ലാവണ്യം, ഫ്യൂഷൻ ഗാനമേള- വൈകു.6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.