രാജനഗരി നിശ്ചലമായി

തൃപ്പൂണിത്തുറ: തിരുവോണത്തലേന്ന് ഉത്രാടനാളിലെ ഒാണച്ചന്തകളിൽ പച്ചക്കറിയുടെ പൊള്ളുന്ന വില സാധാരണക്കാരുടെ കീശകാലിയാക്കി. അത്തം നഗരിയിലെ ഒാണച്ചന്തയിൽ സൈപ്ലകോയുടെ പച്ചക്കറി സ്റ്റാൾ ശനിയാഴ്ച തന്നെ കാലിയായിരുന്നു. ഞായറാഴ്ച രാവിലെ കുറച്ച് പാവക്കയും സവാളയും മാത്രമായിരുന്നു വിൽപനക്ക്. വാങ്ങാനെത്തിയവർക്ക് നിരാശരായി പൊതുമാർക്കറ്റിലേക്ക് പോകേണ്ടിവന്നു. സൈപ്ലകോ ഒാണച്ചന്തകളിൽനിന്ന് അരിയും പഞ്ചസാരയും വെളിച്ചെണ്ണയും കരിഞ്ചന്തയിലേക്ക് പോയതായും സംസാരമുണ്ട്. സർക്കാർ വിതരണ കേന്ദ്രങ്ങളിൽ സാധനങ്ങൾ തീർന്നതോടെ പൊതുമാർക്കറ്റിലെ കച്ചവട കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് ഞായറാഴ്ച രാവിലെ മുതൽ അനുഭവപ്പെട്ടത്. തോന്നിയ വിലക്കാണ് കച്ചവടക്കാർ സാധനങ്ങൾ വിറ്റഴിച്ചത്. ഏത്തക്കായ, ഏത്തപ്പഴം, ഞാലിപ്പൂവൻ, നാടൻ പാവക്ക, നാടൻ പയർ, വെണ്ടക്ക, തക്കാളി, വെളിച്ചെണ്ണ തുടങ്ങി മട്ട അരിവരെ ശനിയാഴ്ചത്തേതിൽനിന്ന് 10 മുതൽ 20 ശതമാനം വരെ വിലകൂട്ടിയാണ് വിറ്റത്. പപ്പടത്തിന് 100 എണ്ണത്തിന് വില 140 മുതൽ 300 രൂപ വരെയായിരുന്നു. സാധനം വാങ്ങാനെത്തിയവരുടെ തിരക്ക് മൂലം മണിക്കൂറുകൾ നഗരം നിശ്ചലമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.