വളർത്തുമക​െൻറ ആത്​മഹത്യ: നീതി തേടി പിതാവ് ബാലാവകാശ കമീഷനെ സമീപിച്ചു

ആലപ്പുഴ: ട്യൂഷൻ സ​െൻറർ അധ്യാപകരുടെ മാനസിക പീഡനത്തെത്തുടർന്ന് വളർത്തുമകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി തേടി പിതാവ് ബാലാവകാശ കമീഷനെ സമീപിച്ചു. കാർത്തികപ്പള്ളി മഹാദേവിക്കാട് മുറിയിൽ ശ്രീമംഗലത്ത് വീട്ടിൽ സുഭാഷാണ് പരാതി നൽകിയത്. കാർത്തികപ്പള്ളി പുതുകണ്ടത്തിൽ എയ്മേഴ്സ് ട്യൂഷൻ സ​െൻററിലെ അധ്യാപിക ജയശ്രീ, പ്രിൻസിപ്പൽ സജീവ് എന്നിവരാണ് പ്ലസ് ടു വിദ്യാർഥിയായ വളർത്തുമകൻ അതുൽ ആത്മഹത്യ ചെയ്യാൻ കാരണക്കാരെന്ന് സുഭാഷ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ത​െൻറ വസ്തുവുമായി ബന്ധപ്പെട്ട് ഇവരുമായി ഉണ്ടായ തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. വീടിന് സമീപത്ത് താമസിക്കുന്ന ഇവർ വസ്തു കൈയേറാൻ ശ്രമിച്ചു. ഇത് പിന്നീട് വാക്തർക്കത്തിലെത്തി. ബന്ധുക്കളെ കൂട്ടുപിടിച്ച് തന്നെ മാരകമായി മർദിച്ചു. സംഭവത്തിൽ തൃക്കുന്നപ്പുഴ പൊലീസിൽ പരാതി നൽകിയെങ്കിലും മൊഴി രേഖപ്പെടുത്താൻ തയാറായില്ല. പൊലീസിൽ പരാതി നൽകിയതോടെ ട്യൂഷൻ സ​െൻററിൽ അതുലിനെ നിരന്തരം അധ്യാപകർ ഭീഷണിപ്പെടുത്തുകയും സഹപാഠികളുടെ മുന്നിൽ നിർത്തി അധിക്ഷേപിക്കുകയും ചെയ്തതായി സുഭാഷ് പറഞ്ഞു. സംഭവത്തെത്തുടർന്ന് കുറച്ചുനാൾ അതുൽ ട്യൂഷന് പോകാതിരുന്നു. ട്യൂഷൻ സ​െൻററിലെ കണക്ക് അധ്യാപകൻ വീട്ടിലെത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന ഉറപ്പ് നൽകിയതിനെത്തുടർന്ന് അതുലിനെ വീണ്ടും ട്യൂഷൻ സ​െൻററിലേക്ക് അയച്ചു. സെപ്റ്റംബർ 23ന് മകനെ വീട്ടിൽനിന്ന് കാണാതായി. തുടർന്ന് നടത്തിയ പരിശോധനയിൽ തൃക്കുന്നപ്പുഴ പടീയിൽ കടവിൽ മൃതദേഹം കണ്ടെത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പൊലീസ് സൂപ്രണ്ടിനും ആഭ്യന്തരമന്ത്രിക്കും പരാതി നൽകി. എന്നാൽ, കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടന്നില്ല. പിന്നീടാണ് നീതി തേടി ബാലാവകാശ കമീഷനെ സമീപിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിയർ ഉൽപാദിപ്പിച്ച് വിൽക്കാൻ അനുവദിക്കരുത് -ഗാന്ധിയൻ ദർശനവേദി ആലപ്പുഴ: സ്വന്തമായി ബിയർ ഉൽപാദിപ്പിച്ച് വിൽപന നടത്താൻ ബാർ ഹോട്ടലുകൾക്ക് അനുവാദം നൽകാനുള്ള ശിപാർശ സർക്കാർ സ്വീകരിക്കരുതെന്നും രാജ്യത്ത് നിയന്ത്രണമില്ലാതെ മദ്യമൊഴുക്കാൻ മാത്രമേ ഇത് ഉപകരിക്കൂവെന്നും ഗാന്ധിയൻ ദർശനവേദി ചെയർമാൻ ബേബി പാറക്കാടൻ. 'മദ്യപാനം എങ്ങനെ നിയന്ത്രിക്കാം' വിഷയത്തിലുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചെയർമാൻ പി.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. കൃപ പ്രസിഡൻറ് അഡ്വ. പ്രദീപ് കൂട്ടാല വിഷയാവതരണം നടത്തി. അഡ്വ. ദിലീപ് ചെറിയനാട്, എം.എ. ജോൺ മാടമന, മൗലാന ബഷീർ, ടി.എം. സന്തോഷ്, മാരാരിക്കുളം വിജയൻ, ഷീല ജഗഥരൻ, ബി. സുജാതൻ, ജേക്കബ് ജി. എട്ടിൽ, എൻ.എൻ. ഗോപിക്കുട്ടൻ, സരോജിനി പദ്മനാഭൻ, ജോർജ് തോമസ് ഞാറക്കാട്ടിൽ എന്നിവർ സംസാരിച്ചു. പതാകദിനം ഇന്ന് ആലപ്പുഴ: 'അഭിമാനമാണ് കേരളം, ഭീകരവും ദേശവിരുദ്ധവുമാണ് മാർക്സിസം' മുദ്രാവാക്യമുയർത്തി എ.ബി.വി.പി നടത്തുന്ന റാലിയുടെ ഭാഗമായി ജില്ലയിൽ ചൊവ്വാഴ്ച പതാക ദിനമായി ആചരിക്കുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നവംബർ മൂന്നിന് ബൈക്ക് റാലിയും സംഘടിപ്പിക്കുമെന്ന് ജില്ല കൺവീനർ എസ്. അഖിൽ, ജോയൻറ് കൺവീനർമാരായ എസ്. ഹരിഗോവിന്ദ്, ഹരീഷ് ഹരികുമാർ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.