കുസാറ്റ് േശ്രഷ്ഠ സ്ഥാപന സാധ്യത പട്ടികയിൽ

കൊച്ചി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തയാറാക്കിയ 'േശ്രഷ്ഠ സ്ഥാപന' പട്ടികയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഇടം പിടിച്ചു. െതരഞ്ഞെടുക്കപ്പെടുന്ന 10 സ്ഥാപനങ്ങൾക്ക് അഞ്ചുവർഷം വികസന പ്രവർത്തനങ്ങൾക്ക് 1000 കോടി രൂപ അധികം ലഭിക്കും. 2016ലെ ദേശീയ സ്ഥാപന റാങ്കിങ്ങിൽ കുസാറ്റിന് 30ാം റാങ്ക് ലഭിച്ചിരുന്നു. കൊച്ചി സർവകലാശാലക്ക് പുറമെ കേരള സർവകലാശാലയും കേരളത്തിൽനിന്ന് പട്ടികയിൽ ഉൾപ്പെട്ടു. വാക്-ഇന്‍ ഇൻറർവ്യൂ കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ മൂവാറ്റുപുഴ ജില്ല ഓഫിസില്‍ അസി. എൻജിനീയർ തസ്തിക നിയമനത്തിന് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നവംബര്‍ ഏഴിന് രാവിലെ 11-ന് വാക്--ഇന്‍ -ഇൻറര്‍വ്യൂ നടത്തും. സിവില്‍ എൻജിനീയറിങ്ങിൽ ബിരുദം ഉള്ളവര്‍ക്ക് പങ്കെടുക്കാം. പ്രതിമാസം 25,000 രൂപ വേതനം. ഫോണ്‍: 0485- 2814957. ശക്തമായ മഴക്ക് സാധ്യത കൊച്ചി: കേരളത്തിൽ മധ്യ-തെക്കൻ ജില്ലകളിലെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ, അടുത്ത മൂന്ന് ദിവസങ്ങളിൽ മിന്നലോടുകൂടി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കൊച്ചി സർവകലാശാല റഡാർ കേന്ദ്രം അറിയിച്ചു. മറ്റിടങ്ങളിൽ മണിക്കൂറിൽ അഞ്ച് മില്ലി മീറ്റർ താഴെ മഴ പ്രതീക്ഷിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.