ആധാർ: സുപ്രീംകോടതി നിർദേശം അംഗീകരിക്കുന്നു -മമത കൊൽക്കത്ത: ആധാർ സംബന്ധിച്ച് കേന്ദ്രസർക്കാർ നടപ്പാക്കിയ നിയമത്തെ ചോദ്യം ചെയ്ത് നൽകിയ ഹരജി നിരസിച്ച സുപ്രീംകോടതി നടപടി അംഗീകരിക്കുന്നതായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സാമൂഹികസുരക്ഷപദ്ധതികളുടെ ആനുകൂല്യത്തിന് ആധാർ നിർബന്ധമാക്കിയ കേന്ദ്ര നടപടി ചോദ്യംചെയ്ത് ബംഗാൾ സർക്കാർ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, പാർലമെൻറ് അംഗീകരിച്ച നിയമത്തെ ചോദ്യംചെയ്യാൻ ഫെഡറൽ സംവിധാനത്തിൽ സംസ്ഥാനത്തിന് എന്ത് അധികാരമാണുള്ളതെന്ന് സുപ്രീംകോടതി ചോദിച്ചു. മാത്രമല്ല, ഘടനയിൽ മാറ്റംവരുത്തി പുതിയ ഹരജി സമർപ്പിക്കാൻ നിർദേശിച്ചു. സംസ്ഥാനസർക്കാറിനുപുറമെ മമത ബാനർജി വ്യക്തിപരമായി ഹരജി സമർപ്പിക്കാനും നിർദേശമുണ്ട്. തെൻറ മൊബൈൽ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും വേണമെങ്കിൽ കണക്ഷൻ റദ്ദാക്കെട്ടയെന്നും മമത കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.