ഭീകരതയെ പിന്തുണക്കുന്ന പാക്സേന നിലപാടിനെ അംഗീകരിക്കാനാവില്ല -ഡി.ജി.എം.ഒ ന്യൂഡൽഹി: ഭീകരതയെ പിന്തുണക്കുന്ന പാക് സൈന്യത്തിെൻറ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരായ തിരിച്ചടി തുടരുമെന്നും മിലിട്ടറി ഒാപറേഷൻസ് ഡയറക്ടർ ജനറൽ(ഡി.ജി.എം.ഒ) പാകിസ്താനെ അറിയിച്ചു. ലഫ്. ജനറൽ എ.കെ. ഭട്ടാണ് പാക് ഡി.ജി.എം.ഒ മേജർ ജനറൽ സഹീർ ശംഷാദ് മിർസയെ ഇക്കാര്യം ഹോട്ട്ലൈൻ സംഭാഷണത്തിനിടെ അറിയിച്ചത്. ജമ്മു-കശ്മീരിലെ നിയന്ത്രണരേഖയിൽ പ്രേകാപനമില്ലാതെ ഇന്ത്യൻ സുരക്ഷ സേന വെടിെവപ്പ് തുടരുകയാണെന്ന പാക് ഡി.ജി.എം.ഒയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു െലഫ്. ജനറൽ ഭട്ട്. പാക് ഭാഗത്തുനിന്നുള്ള അഭ്യർഥന മാനിച്ചാണ് ഹോട്ട് ലൈനിൽ സംസാരിച്ചത്. സായുധരായ ഭീകരർക്ക് പാക് സൈന്യം നൽകുന്ന പിന്തുണക്കെതിരെയാണ് ഇന്ത്യയുടെ തിരിച്ചടി. അതിർത്തിയിൽ നുഴഞ്ഞുകയറാൻ ഭീകർക്ക് പാക് സൈന്യം പിന്തുണ നൽകുന്നുണ്ട്. ഇന്ത്യൻ െെസനിക പോസ്റ്റുകൾ ലക്ഷ്യമിട്ട് വലിയതോതിലുള്ള ആക്രമണമാണ് നടക്കുന്നത്- പ്രസ്താവനയിൽ സൈന്യം പറഞ്ഞു. അതിർത്തിയിൽ ശാന്തിയും സമാധാനവും നിലനിർത്താനാണ് സുരക്ഷസേനയുടെ ശ്രമം. എന്നാൽ, പാക് സേന ഭീകരർക്ക് നൽകുന്ന പിന്തുണയാണ് യാദൃച്ഛികമായി സംഭവിക്കുന്ന നാശനഷ്ടങ്ങളുടെ കാരണം -ഇന്ത്യൻ ഡി.ജി.എം.ഒ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.