blurb റിക്രൂട്ട്മെൻറിന് ഇന്ത്യയിലേക്ക് തിരിക്കാനിരുന്ന പ്രതിനിധി സംഘം യാത്ര റദ്ദാക്കി കുവൈത്ത് സിറ്റി: സ്വകാര്യ കമ്പനികൾ മുഖേന ഇന്ത്യയിൽനിന്ന്, നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാനുള്ള നീക്കത്തിൽനിന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയം പിന്മാറിയതായി സൂചന. നവംബർ ആദ്യവാരത്തിൽ നടക്കേണ്ടിയിരുന്ന പ്രതിനിധി സംഘത്തിെൻറ ഇന്ത്യാ സന്ദർശനം റദ്ദാക്കിയതായി അധികൃതർ എംബസിയെ അറിയിച്ചു. ഇന്ത്യയിൽനിന്ന് 670 നഴ്‌സുമാരെ വീതം റിക്രൂട്ട് ചെയ്യുന്നതിനായി കുവൈത്തിലെ മൂന്നു സ്വകാര്യകമ്പനികൾക്ക് ആരോഗ്യമന്ത്രാലയം അനുമതി നൽകിയിരുന്നു. എന്നാൽ, വിവിധ കോണുകളിൽനിന്ന് എതിർപ്പുകൾ ഉയർന്ന സാഹചര്യത്തിൽ റിക്രൂട്ട്മെൻറ് നടപടികൾ തൽക്കാലം നിർത്തിവെക്കാൻ ആരോഗ്യമന്ത്രാലായം തീരുമാനിച്ചതായാണ് സൂചന. ഇൻറർവ്യൂ നടപടികൾക്കായി ഇന്ത്യയിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം അധികൃതർ എംബസിയെ അറിയിച്ചതോടെ നവംബർ ആദ്യവാരത്തിൽ ചെന്നൈയിൽ ആരോഗ്യമന്ത്രാലയം പ്രതിനിധികളുടെ നേതൃത്വത്തിൽ ഇൻറർവ്യൂ നടക്കില്ലെന്ന് ഉറപ്പായി. നഴ്‌സിങ് റിക്രൂട്ട്മെൻറ് സ്വകാര്യ കമ്പനികളെ ഏൽപിച്ച തീരുമാനത്തെ ചോദ്യംചെയ്ത് കുവൈത്ത് നഴ്‌സിങ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. എന്ത് അടിസ്ഥാനത്തിലാണ് സ്വകാര്യ കമ്പനികളെ നഴ്‌സിങ് റിക്രൂട്ട്മെൻറ് ഏൽപിച്ചതെന്ന കാര്യം ആരോഗ്യമന്ത്രാലയം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട അസോസിയേഷൻ, കമ്പനികളെ കണ്ടെത്തുന്നതിൽ സെൻട്രൽ ടെൻഡർ കമ്മിറ്റിയുടെ ഇടപെടൽ ഉണ്ടായിരുന്നോ എന്ന ചോദ്യം പാർലിമെൻറിൽ ഉന്നയിക്കണമെന്ന് എംപിമാരോട് അഭ്യർഥിച്ചിട്ടുമുണ്ട്. ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ കൊണ്ടുവന്ന 588 ഇന്ത്യൻ നഴ്സുമാർക്ക്, ഒഴിവില്ലെന്ന കാരണം പറഞ്ഞ് ആറുമാസം ജോലിയും ശമ്പളവും ഇല്ലാതെ കഴിയേണ്ടിവന്ന സാഹചര്യം നിലനിൽക്കെ, വീണ്ടും റിക്രൂട്ട്മെൻറിന് നീക്കം നടക്കുന്നത് വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. സംഭവത്തിൽ മന്ത്രാലയത്തിെൻറ അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.