അർജുനസന്ധ്യ ഇന്ന്

കൊച്ചി: സംഗീത സംവിധായകൻ എം.കെ. അർജുനൻ മാസ്റ്ററെ കൊച്ചി നഗരം ചൊവ്വാഴ്ച ചാവറ ചലച്ചിത്രസംഗീത ഗുരുവന്ദനപുരസ്കാരം നൽകി ആദരിക്കുന്നു. അർജുനസന്ധ്യ എന്ന് പേരിട്ട പരിപാടി ചാവറ കൾച്ചറൽ സ​െൻററി​െൻറ ആഭിമുഖ്യത്തിൽ കാരിയ്ക്കാമുറിയിലെ മൊണാസ്ട്രി റോഡിലെ ചാവറ ഓഡിറ്റോറിയത്തിലാണ് അരങ്ങേറുക. എം.കെ. സാനു ആദരദീപം കൊളുത്തും. ശ്രീകുമാരൻ തമ്പി ആദരപ്രഭാഷണം നടത്തും. അർജ്ജുന സന്ധ്യക്ക് കെ.ജി. ജോർജ് തുടക്കം കുറിക്കും. വൈദ്യുതി മുടങ്ങും പനങ്ങാട്: സെക്ഷൻ പരിധിയിൽ ചേപ്പനം, ചാത്തമ്മ, പാണാപ്പറമ്പ,് മാടവന, സബ്സ്റ്റേഷൻ പരിസരങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. സെൻട്രൽ: സെക്ഷൻ പരിധിയിൽ ഗോശ്രീറോഡ്, ഡോ. സലിം അലി റോഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. തൃപ്പൂണിത്തുറ: സെക്ഷൻ പരിധിയിൽ അമ്പിളിനഗർ, ശബരി താമരം കുളങ്ങര പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. തോപ്പുംപടി പി ആൻഡ് ആർ േക്രാസ്റോഡ്, കൊച്ചുപള്ളി റോഡ്, മറൈൻ ജങ്ഷൻ, എം.എൻ. താച്ചു റോഡ്, റഡാർ സ്റ്റേഷൻ വാലുമ്മൽ റോഡ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചൊവ്വയരങ്ങ് 31ന് കൊച്ചി: കേരള സംഗീത നാടക അക്കാദമിയുടെ ചൊവ്വയരങ്ങ് കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററിൽ ഒക്ടോബർ 31ന് വൈകീട്ട് ആറിന് നടക്കും. ചേതന കലാസാംസ്കാരിക വേദിയുടെ (ഒറ്റപ്പാലം) നാടൻപാട്ടും കൊട്ടും കളിയും അരങ്ങേറും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.