കളമശ്ശേരി നഗരസഭ മൾട്ടി പർപസ് ഇൻഡോർ സ്​റ്റേഡിയ നിർമാണം പ്രതിസന്ധിയിൽ

കളമശ്ശേരി: നിർമാണം ഇഴഞ്ഞുനീങ്ങിയ കളമശ്ശേരി നഗരസഭ മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയം നിർമാണം പ്രതിസന്ധിയിൽ. നോർത്ത് കളമശ്ശേരിയിൽ നിർമിക്കുന്ന സ്റ്റേഡിയത്തി​െൻറ പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. നിലവിലെ രൂപരേഖയിൽ മാറ്റം വരുത്തിയുള്ള എസ്റ്റിമേറ്റിനാണ് അനുമതി വൈകുന്നത്. ആദ്യ എസ്റ്റിമേറ്റിൽ മേൽക്കൂരയിൽ ആർ.സി.സിയായിരുന്നു. എന്നാൽ, മേൽക്കൂരയിലെ ബീമുകൾക്ക് വേണ്ടത്ര ഉയരം ഇല്ലാത്തതിനാൽ, മേൽക്കൂര റൂഫിങ് ഷീറ്റ് ആക്കാനാണ് അനുമതി തേടിയിരിക്കുന്നത്. ഈ ഭാഗത്ത് ഷട്ടിൽ കോർട്ടാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, മേൽക്കൂര ഉയരം കുറഞ്ഞാൽ ഷട്ടിൽ കളികൾക്ക് തടസ്സം നേരിടുമെന്നതിനാലാണ് മാറ്റം വരുത്താൻ അധികൃതർ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് ചീഫ് എൻജിനീയറിൽനിന്ന് ഉറപ്പ് ലഭിച്ചിട്ടില്ല. പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയം 2014 ഡിസംബറിലാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ട് നിർമാണം ആരംഭിച്ചത്. 4.22 കോടിയാണ് എസ്റ്റിമേറ്റ് തുക. അന്നുമുതൽ നിർമാണം ഇഴഞ്ഞിഴഞ്ഞാണ് നീങ്ങുന്നത്. കോൺക്രീറ്റ് പണികൾ പൂർത്തീകരിച്ചെങ്കിലും തുടർന്നുള്ള മേൽക്കൂരയും മിനുക്കുപണികളും ഇലക്ട്രിക് ജോലികളും വൈകുകയായിരുന്നു. നിർമാണം ഇഴഞ്ഞുനീങ്ങുന്ന സ്റ്റേഡിയത്തിന് മുന്നിൽ പൊന്തക്കാട് ഉയർന്നിരിക്കുകയാണ്. പരിസരത്ത് തെരുവുനായ്ക്കൾ താവളമടിച്ചതോടെ പരിസരവാസികൾ ഇതുവഴി പോകുന്നത് ഏറെ ഭയപ്പാടോടെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.