ബാങ്കുവായ്പകളുടെ പേരിലുള്ള ജപ്തി നടപടി അവസാനിപ്പിക്കണം - ^ദലിത് കോൺഗ്രസ്

ബാങ്കുവായ്പകളുടെ പേരിലുള്ള ജപ്തി നടപടി അവസാനിപ്പിക്കണം - -ദലിത് കോൺഗ്രസ് കാക്കനാട്: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ട കുടുംബങ്ങൾക്കെതിരെയുള്ള ജപ്തി നടപടികളും, മാനസിക പീഡനവും അവസാനിപ്പിക്കണമെന്ന് ഭാരതീയ ദലിത് കോൺഗ്രസ്. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ജില്ല സഹകരണ ബാങ്കി​െൻറ കാക്കനാട്ടെ ആസ്ഥാന മന്ദിരത്തിനു മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഡി.സി.സി ജനറൽ സെക്രട്ടറി പി.ഐ. മുഹമ്മദാലി ഉദ്ഘാടനം ചെയ്തു. 2010 മാർച്ച് 31 വരെ കുടിശ്ശികയായ ഒരു ലക്ഷം രൂപ വരെ കുടിശികയായ ലോണുകൾ എഴുതിതള്ളാൻ അനുവദിച്ച് പട്ടികജാതി, പട്ടികവർഗ് വികസന കോർപറേഷന് സർക്കാർ ഫണ്ട് കൈമാറിയിരുന്നു. നോഡൽ ഏജൻസിയായ കോർപറേഷനിൽനിന്ന് വായ്പ എടുത്ത് കുടിശ്ശികയായ തുക ഇതിനോടകം എഴുതി തള്ളിയെങ്കിലും പ്രാഥമിക സഹകരണ സംഘങ്ങൾ പോലും കുടിശ്ശികക്കാരുടെ ലിസ്റ്റ് തയാറാക്കി ജില്ല സഹകരണ ബാങ്കുകൾക്ക് ഇതുവരെ കൈമാറിയിട്ടില്ല. ഇതു മൂലം ഫണ്ട് കൈമാറാൻ സാധിച്ചിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. കുടിശ്ശിക അടയ്ക്കുകയോ, പുതുക്കുകയോ ചെയ്താൽ ആനുകൂല്യം ലഭിക്കില്ലെന്ന സർക്കാർ ഉത്തരവ് മറച്ചുവെച്ച് പല ബാങ്കുകളും നിർധന ദലിത് കുടുംബങ്ങൾക്കെതിരെ ജപ്തി നടപടികൾ സ്വീകരിക്കുന്നു. ഇതിൽ പ്രതിഷേധിച്ച് നടന്ന ധർണയിൽ ദലിത് കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സേവ്യർ തായങ്കരി, കെ.കെ. സോമൻ, സംസ്ഥാന ഭാരവാഹികളായ എ.സി. ചന്ദ്രൻ , എം.കെ. വേലായുധൻ, എ.കെ. ഗോപി, ജില്ല ഭാരവാഹികളായ റ്റി.എ. കൃഷ്ണൻകുട്ടി , കെ.കെ. ജയൻ, പി.കെ. വിനോദ്, കെ. സുമേഷ്, മിനി ദിലീപ്, പുഷ്ക്കല തങ്കപ്പൻ, പി.എസ്. സുജിത്, എ.കെ. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.