തൃശൂർ: തൃശൂർ എ.ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡൻറ് എസ്. രാധാകൃഷ്ണൻ നായർക്ക് സസ്പെൻഷൻ. ദേശീയഗാനത്തോട് അനാദരവ് പ്രകടിപ്പിച്ചു, ഔദ്യോഗിക വാഹനം ദുരുപയോഗം െചയ്തു, ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരനെ ആക്രമിച്ചു തുടങ്ങിയ ആരോപണങ്ങളെ തുടർന്നാണ് നടപടി. രാഷ്ട്രപതിയുടെ കേരള സന്ദർശനത്തിെൻറ ഡ്യൂട്ടിയിൽ തിരുവനന്തപുരത്തുള്ള ഇദ്ദേഹത്തിന് പ്രത്യേക ദൂതൻ വശമാണ് ഡി.ജി.പിയുടെ ഉത്തരവ് കൈമാറിയത്. റിപ്പബ്ലിക് ദിനാചരണത്തിെൻറ പരേഡ് റിഹേഴ്സൽ നടക്കുേമ്പാൾ ദേശീയഗാനാലാപനത്തിനിടെ കാലിൽ കാൽ കയറ്റി ഇരുന്നത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.