കൊച്ചി: മസ്തിഷ്‌ക ശസ്ത്രക്രിയയിലെ സുപ്രധാന വിഭാഗമായ സ്‌കള്‍ ബേസ് സര്‍ജറി വിദഗ്ധരുടെ 19ാമത് അന്താരാഷ്ട്ര സമ്മേളനം ഹോട്ടല്‍ ക്രൗണ്‍ പ്ലാസയില്‍ ആരംഭിച്ചു. അത്യന്താധുനിക സാങ്കേതിക വിദ്യകളും ചികിത്സ രീതികളും വൈദഗ്ധ്യവും പങ്കുെവക്കുന്നതാണ് സമ്മേളനം. സീനിയര്‍ ന്യൂറോ സര്‍ജൻ ഡോ. പി. ശ്രീകുമാര്‍ ഉദ്ഘാടനം െചയ്തു. സ്‌കള്‍ ബേസ് സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡൻറ് ഡോ. സുനില്‍ ഗുപ്ത അധ്യക്ഷത വഹിച്ചു. ഡോ. ശരത്ചന്ദ്ര, സെക്രട്ടറി, ഡോ. ദിലീപ് പണിക്കര്‍, ഡോ. എസ്. ശ്യാം സുന്ദര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രങ്ങളില്‍നിന്ന് ഇരുപതോളം വിദഗ്ധര്‍ ശാസ്ത്ര സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നു. കൊച്ചിന്‍ ന്യൂറോളജിക്കല്‍ സൊസൈറ്റിയും സ്‌കള്‍ ബേസ് സര്‍ജറി സൊസൈറ്റി ഓഫ് ഇന്ത്യയുമാണ് സംഘാടകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.