കൊച്ചി: ശരീരത്തിൽ മുഴകൾ പൊങ്ങുന്ന അപൂർവേരാഗം ബാധിച്ച യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. എളങ്കുന്നപ്പുഴ പോഞ്ഞാശ്ശേരി സ്വദേശി റിജാദാണ് രോഗത്താൽ ദുരിതമനുഭവിക്കുന്നത്. 35 വയസ്സുള്ള റിജാദിന് എട്ടു വയസ്സുകാരെൻറ വലുപ്പമേയുള്ളൂ. പരസഹായം കൂടാതെ വെള്ളം കുടിക്കാനോ എഴുന്നേറ്റുനിന്ന് സ്വന്തം കാര്യങ്ങൾ ചെയ്യാനോ കഴിയില്ല. കിടന്നിടത്തുനിന്ന് ചരിഞ്ഞുകിടക്കാൻപോലും കഴിയാത്ത അവസ്ഥയിലാണ്. രണ്ടാം വയസ്സിൽ തലയിൽ ചെറിയൊരു മുഴ വരുകയും പിന്നീടത് ശരീരത്തിെൻറ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുകയുമായിരുന്നു. മകെനയും കൊണ്ട് മാതാപിതാക്കൾ പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും ഒരുഫലവുമില്ല. ഇപ്പോഴും ശരീരത്തിൽ മുഴകൾ പൊങ്ങുകയും ശരീരം വളയുകയുമാണ്. മകെൻറ ചികിത്സക്ക് ഇവർക്ക് കിടപ്പാടംപോലും വിൽക്കേണ്ടിവന്നു. 15 വർഷത്തോളമായി മാലിപ്പുറം വളപ്പ് ബീച്ച് റോഡിൽ വാടകക്കാണ് റിജാദിെൻറ കുടുംബം കഴിയുന്നത്. പിതാവ് റഷീദ് ഹൃദ്രോഗിയാണ്. മാതാവ് വീട്ടുജോലിയെടുത്താണ് മകെൻറയും ഭർത്താവിെൻറയും ചികിത്സക്ക് തുക കണ്ടെത്തുന്നത്. മഹാത്മ റെസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ മുൻൈകയെടുത്ത് വാർഡ് അംഗം ശ്രീദേവി രാജു ചെയർപേഴ്സനും പി.എം. യൂസുഫ് കൺവീനറുമായി റിജാദ് സംരക്ഷണസമിതി രൂപവത്കരിച്ചിട്ടുണ്ട്. ഇവരുെടയും റിജാദിെൻറ പിതാവ് റഷീദിെൻറയും പേരിൽ മാലിപ്പുറം യൂണിയൻ ബാങ്കിൽ സംയുക്ത അക്കൗണ്ട് തുറന്നു. നമ്പർ: 343202010025054. െഎ.എഫ്.എസ്.സി: UBINO 534323. ഫോൺ: 9746338859, 9645021927.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.