വൈവ പരീക്ഷകേന്ദ്ര മാറ്റം

തിരുവനന്തപുരം: ഒക്‌ടോബര്‍ 30, 31 നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ യൂനിവേഴ്‌സിറ്റി കോളജില്‍ നടത്താന്‍ നിശ്ചയിച്ച നാലാം സെമസ്റ്റര്‍ എം.എ ഇക്കണോമിക്‌സ് ആൻഡ് എം.എ ബിസിനസ് ഇക്കണോമിക്‌സ് (ജൂലൈ 2017) പരീക്ഷയുടെ വൈവ അതേ തീയതികളില്‍ തിരുവനന്തപുരം ഗവ. ആർട്സ് കോളജില്‍ നടത്തും. വെബ്സൈറ്റ്: www.keralauniversity.ac.in. ബി.എ/ബി.എസ്‌സി/ബി.കോം ടൈംടേബിള്‍ നവംബര്‍ ആറിന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റര്‍ ബി.എ/ബി.എസ്‌സി/ബി.കോം (സി.ബി.സി.എസ്.എസ് - എഫ്.ഡി.പി 2011, 2012 അഡ്മിഷന്‍, 2010 അഡ്മിഷന്‍ മേഴ്‌സിചാന്‍സ്) പരീക്ഷകളുടെ വിശദ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. സൂക്ഷ്മ പരിശോധന സെപ്റ്റംബര്‍ 2016 ല്‍ നടത്തിയ നാലാം സെമസ്റ്റര്‍ ഇൻറഗ്രേറ്റഡ് പഞ്ചവത്സര ബി.എ /ബി.കോം /ബി.ബി.എ എല്‍.എല്‍.ബി പരീക്ഷയുടെ സൂക്ഷ്മപരിശോധനക്കായി അപേക്ഷിച്ചവര്‍ ഒക്‌ടോബര്‍ 28 മുതല്‍ നവംബര്‍ നാലു വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ഹാള്‍ടിക്കറ്റുമായി പുനഃപരിശോധന വിഭാഗത്തില്‍ (ഇ.ജെ ഒന്ന് സെക്ഷന്‍) എത്തിച്ചേരണം. എല്‍എല്‍.ബി വൈവ പരീക്ഷ ജൂണില്‍ നടത്തിയ ആറാം സെമസ്റ്റര്‍ (ത്രിവത്സരം), പത്താം സെമസ്റ്റര്‍ (പഞ്ചവത്സരം) എല്‍എല്‍.ബി (2011--12ന് മുമ്പുള്ള അഡ്മിഷന്‍) (കോമണ്‍ ഫോര്‍ മേഴ്‌സിചാന്‍സ്) പരീക്ഷയുടെ വൈവ പരീക്ഷ നവംബര്‍ രണ്ടിന് യൂനിവേഴ്‌സിറ്റിയുടെ പാളയം സെനറ്റ് ഹാള്‍ കാമ്പസ് ഐ.ക്യു.എ.സി റൂമില്‍ ഉച്ചക്ക് 2.30ന് നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.