കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷെൻറ ആഭിമുഖ്യത്തിൽ നിർമാണെത്താഴിലാളികൾ എളമക്കരയിലെ നിർമാണത്തൊഴിലാളി ക്ഷേമനിധി ഒാഫിസിലേക്ക് തിങ്കളാഴ്ച പ്രതിഷേധമാർച്ച് നടത്തും. രാവിലെ 10ന് ഇടപ്പള്ളി േടാൾ ജങ്ഷനിൽനിന്ന് മാർച്ച് ആരംഭിക്കും. മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്യും. പരീക്ഷസമയം മാറ്റാനുള്ള നീക്കം ഉപേക്ഷിക്കണം കൊച്ചി: ഹയർ സെക്കൻഡറി വാർഷിക പരീക്ഷസമയം മാറ്റി ഉച്ചക്കുശേഷം നടത്താനുള്ള സർക്കാർനീക്കം ഉപേക്ഷിക്കണമെന്ന് കേരള ഹയർ െസക്കൻഡറി ടീച്ചേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെടു. മൂന്നുമണിക്കൂറോളം നീളുന്ന ഹയർ െസക്കൻഡറി പരീക്ഷ ഉച്ചക്കുശേഷം നടത്തുന്നത് പ്രാേയാഗികമല്ല. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സന്തോഷ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് പി.എസ്. മുഹമ്മദ്റാസി, ജനറൽ സെക്രട്ടറി സി.ഡി. സുനിൽ, ട്രഷറർ ഷാജിപോൾ, റെക്സ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.