ജയിൽ ചിക്കന്‍ ബിരിയാണിയും സൂപ്പർഹിറ്റ്; ഉദ്ഘാടന ദിനം ഒരു മണിക്കൂറിനു ള്ളില്‍ സ്​റ്റോക്ക് തീർന്നു

കാക്കനാട്: ജില്ല ജയിലില്‍നിന്നും വിതരണം ആരംഭിച്ച ചിക്കന്‍ബിരിയാണിക്ക് ആവശ്യക്കാര്‍ ഏറെ. 60 രൂപക്കു വിറ്റഴിച്ച ബിരിയാണി വില്‍പന തുടങ്ങി ഒരു മണിക്കൂറിനുള്ളില്‍ തന്നെ തീർന്നു. 60 രൂപക്ക് നെയ്യ് ചോറും ചിക്കന്‍ കറിയും 20 രൂപക്ക് പത്ത് ചപ്പാത്തിയും നൽകുന്നതിനൊപ്പം ബിരിയാണി വില്‍പന കൂടി ആരംഭിച്ചതോടെ ജയിൽ കൗണ്ടറിലെ കച്ചവടം തകൃതിയായി. 10 രൂപക്ക് ഇവിടെ കുടിവെള്ളവും ലഭിക്കും. ആവശ്യക്കാര്‍ ഏറിയതോടെ വില്‍പന സമയം രാത്രി ഒമ്പത് വരെ ദീര്‍ഘിപ്പിച്ചു. രാവിലെ ഏഴിന് കൗണ്ടർ തുറക്കും. ചിക്കന്‍ ബിരിയാണി വില്‍പനയോടെ ആവശ്യക്കാരുടെ തിരക്ക് കൂടുകയാണെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ ബിരിയാണി പായ്ക്കറ്റുകൾ ഒരുക്കും. ഞായറാഴ്ചകളിലും ഹര്‍ത്താ ല്‍, പണിമുടക്കുകളായാലും ജയില്‍ വിഭവങ്ങളുടെ വില്‍പനക്ക് അവധിയില്ല. സാധാരണ ദിവസങ്ങളില്‍ ശരാശരി 40,000 രൂപയുടെ കച്ചവടം നടക്കും. ചിക്കന്‍ബിരിയാണി കൂടിയെത്തിയതോടെ പ്രതിദിന വിൽപന അരലക്ഷം രൂപ കവിയുമെന്നാണ് ജയില്‍ അധികൃതരുടെ പ്രതീക്ഷ. പാക്കറ്റ് ഭക്ഷണത്തിനൊപ്പം അവിടെത്തന്നെ കഴിക്കാനുള്ള സൗകര്യം ലഭ്യമാക്കിയതോടെയാണ് വില്‍പന കൂടിയത്. ചിക്കന്‍ബിരിയാണി ആദ്യ വില്‍പനയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ.കെ. നീനു നിര്‍വഹിച്ചു. ജയില്‍ സൂപ്രണ്ട് ജി. ചന്ദ്രബാബു അധ്യക്ഷത വഹിച്ചു കൗണ്‍സിലര്‍ ലിജി സുരേഷ്, വെല്‍ഫെയര്‍ ഓഫിസര്‍ ടി.ജി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.