കാക്കനാട്: ഫിഫ അണ്ടർ 17 ലോകകപ്പിനെത്തുടർന്ന് കാക്കനാട് സിവിൽ സ്റ്റേഷനിലേക്ക് മാറിയ കലൂരിലെ ഫ്രണ്ട്സ് ജനസേവന കേന്ദ്രത്തിെൻറ ഭാവി പ്രതിസന്ധിയിൽ. വാടക കുടിശ്ശിക വരുത്തിയ സ്ഥാപനങ്ങളെ വീണ്ടും കലൂർ സ്റ്റേഡിയത്തിൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന ജി.സി.ഡി.എയുടെ നിലപാടാണ് സേവന കേന്ദ്രത്തിന് തിരിച്ചടിയായിരിക്കുന്നത്. ലോകകപ്പിന് സ്റ്റേഡിയത്തിലെ കടകളും സ്ഥാപനങ്ങളും ഒഴിപ്പിച്ചതിെൻറ ഭാഗമായാണ് ഫ്രണ്ട്സ് ജനസേവന കേന്ദ്രം സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്ക് മാറ്റിയത്. 25 വരെയായിരുന്നു പ്രവർത്തനാനുമതി. ഓഫിസ് മാറ്റാനുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഗണിച്ച് 28 വരെ സമയം നീട്ടിനൽകി. ശനിയാഴ്ച പ്രവർത്തനം അവസാനിപ്പിച്ച് സ്റ്റേഡിയത്തിലേക്ക് തിരികെയെത്താനുള്ള തയാറെടുപ്പുകൾക്കിടെയാണ് ജി.സി.ഡി.എയുടെ കർശന നിലപാട്. 50 ലക്ഷം രൂപയാണ് കേന്ദ്രം ജി.സി.ഡി.എക്ക് നൽകാനുള്ളത്. കൊച്ചി കോർപറേഷനാണ് തുക നൽകേണ്ടത്. സാമ്പത്തിക പ്രതിസന്ധിക്കിടെ കോർപറേഷൻ അതിന് തയാറാവുമോ എന്ന കാര്യത്തിലാണ് സംശയം. 15 വർഷം പഴക്കമുള്ള കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മാറ്റിസ്ഥാപിക്കാൻ സർക്കാർ 10 ലക്ഷം രൂപ കേന്ദ്രത്തിന് അനുവദിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ജി.സി.ഡി.എയുടെയും കോർപറേഷെൻറയും തീരുമാനം അനുസരിച്ചായിരിക്കും ജന സേവനകേന്ദ്രത്തിെൻറ ഭാവി. താൽക്കാലികമായെങ്കിലും സിവിൽ സ്റ്റേഷനിലേക്ക് മാറ്റിയതോടെ കേന്ദ്രത്തിെൻറ വരുമാനത്തിലും കാര്യമായ കുറവുണ്ടായിരുന്നു. ദിവസേന ആയിരത്തോളം ആളുകളെത്തിയിരുന്ന കേന്ദ്രത്തിൽ നാലിലൊന്ന്പേർ പോലുമെത്തിയില്ല. വൈദ്യുതി മുടങ്ങും കൊച്ചി: ന്യൂ വൈറ്റിലയിലെ 110 കെ.വി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ അമ്പേലിപ്പാടം, ഗോൾഡൻ, മരട്, തൃപ്പൂണിത്തുറ, ഗാന്ധി സ്ക്വയർ, വൈറ്റില, ചളിക്കവട്ടം, കൊട്ടാരം, കണ്ണാടിക്കാട് ഫീഡറുകളുടെ പരിധിയിലെ സ്ഥലങ്ങളിൽ ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും. ചോറ്റാനിക്കര സെക്ഷൻ പരിധിയിൽ എം.എൽ.എ റോഡ് പരിസരം, ചോറ്റാനിക്കര ബി.എസ്.എൻ.എൽ പരിസരം എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് മൂന്നുവരെ വൈദ്യുതി മുടങ്ങും. തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിലെ പേട്ട, സ്കൈലൈൻ, പാലത്തിങ്കൽ ലൈൻ, വടക്കേക്കോട്ട എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. വൈറ്റില സെക്ഷൻ പരിധിയിൽ വൈറ്റില, പൊന്നുരുന്നി, ജനത, തൈക്കൂടം, ചമ്പക്കര, പേട്ട, ഗാന്ധിസ്ക്വയർ, പൂണിത്തുറ എന്നിവിടങ്ങളിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഇടപ്പള്ളി സെക്ഷൻ പരിധിയിൽ പോണേവഴി, ജവാൻ േക്രാസ് റോഡ്, പോണേക്കര, പെരുമനത്താഴം, വൈദ്യരുപടി എന്നിവിടങ്ങളിലും പരിസരങ്ങളിലും ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. പനങ്ങാട് സെക്ഷൻ പരിധിയിൽ കുമ്പളത്തും പരസരപ്രദേശങ്ങളിലും ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. എരൂർ സെക്ഷൻ പരിധിയിൽ നെടുങ്ങാമ്പുഴ, കൊപ്പറമ്പ്, പാമ്പാടിത്താഴം, പറമ്പാത്ത്, മാരാന, കല്ലറ റോഡ് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. തോപ്പുംപടി സെക്ഷൻ പരിധിയിൽ പരിപ്പുജങ്ഷൻ മുതൽ ചെമ്മീൻസ് വരെയും ചുള്ളിക്കൽ ജങ്ഷൻ, ആർ.കെ. പിള്ള റോഡ്, മൗലാന ആസാദ് റോഡ് എന്നിവിടങ്ങളിലും ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. കൊച്ചി: കളമശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സൂര്യനഗർ, ചൈതന്യ നഗർ, ഇറിഗേഷൻ എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.