കെ.കെ.എൻ.ടി.സി വാർഷിക സമ്മേളനം

കൊച്ചി: കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസി​െൻറ (കെ.കെ.എൻ.ടി.സി) 44ാമത് വാർഷിക സമ്മേളനവും കെ.പി. എൽസേബിയൂസ് മാസ്റ്റർ മൂന്നാമത് പുരസ്കാര സമർപ്പണവും എറണാകുളം ടൗൺഹാളിൽ 29ന് ഉച്ചക്ക് 1.30ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ഷേമനിധി ബോർഡിൽനിന്ന് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കെട്ടിക്കിടക്കുകയാണ്. ഇവ അടിയന്തരമായി വിതരണം െചയ്യുന്നതിനും ജി.എസ്.ടിയുടെ അപാകത പരിഹരിച്ച് തൊഴിൽ സ്തംഭനം ഒഴിവാക്കുന്നതിനുമുള്ള നടപടികൾ കൈക്കൊള്ളണമെന്നും കെ.കെ.എൻ.ടി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കെ.പി. തമ്പി കണ്ണാടൻ, ജോസ് കപ്പിത്താൻപറമ്പിൽ, സലോമി ജോസഫ്, എം.എം. രാജു തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.