നിയ​മപോരാട്ടം വിജയം കണ്ടു; ബിവറേജസിൽ ആദ്യ ജീവനക്കാരിയായി ഷൈനി

പറവൂർ: ബിവറേജസ് കോർപറേഷ​െൻറ ചില്ലറ വിൽപന ശാലയിൽ ആദ്യത്തെ ജീവനക്കാരി. എറണാകുളം പുത്തൻവേലിക്കരയിൽ വെൺമനശ്ശേരി വീട്ടിൽ രാജീവി​െൻറ ഭാര്യ ഷൈനിയാണ് കണക്കൻകടവിലെ ചില്ലറ വിൽപനകേന്ദ്രത്തിൽ എൽ.ഡി ക്ലർക്കായി ജോലിയിൽ പ്രവേശിച്ചത്. ഹൈകോടതിൽ നടത്തിയ നിരവധി പോരാട്ടങ്ങൾക്കൊടുവിലാണ് നിയമന ഉത്തരവ് നൽകാൻ ബിവറേജസ് കോർപറേഷൻ തയാറായത്. 514 ഒഴിവുകൾ കാണിച്ച് പി.എസ്.സി 2008-ൽ വിജ്ഞാപനം ഇറക്കി 2010-ൽ പരീക്ഷയും നടത്തി. 2012-ൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. എന്നാൽ, നിയമനം നടത്താൻ കോർപറേഷൻ തയാറായില്ല. തുടർന്ന് ഷൈനി ഹൈകോടതിയിൽ കേസ് നൽകി. 2017 ഏപ്രിലിലാണ് ഹൈകോടതി മൂന്ന് മാസത്തിനുള്ളിൽ നിയമനം നൽകാൻ ഉത്തരവിട്ടത്. എൽ.ഡി ക്ലർക്ക് തസ്തികയിൽ ഒഴിവിെല്ലങ്കിൽ സൂപ്പർ ന്യൂമറിക് തസ്തികയിൽ നിയമിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ, അഞ്ച് മാസം പിന്നിട്ടിട്ടും നിയമനം നൽകാൻ കോർപറേഷൻ വിസമ്മതിച്ചു. ഇതോടെ ഷൈനി കോടതിയലക്ഷ്യ ഹരജിയുമായി ഹൈകോടതിയിെലത്തി. കോടതി ഒക്ടോബർ 13ന് പതിനഞ്ച് ദിവസത്തിനകം ഹരജിക്കാരിക്ക് നിയമനം നൽകണമെന്ന് ഉത്തരവിട്ടു. നിയമന ഉത്തരവ് നൽകിയ ശേഷം കോടതിയിൽ റിപ്പോർട്ട് നൽകണമെന്ന് പി.എസ്.സിയോടും ബിവറേജസ് കോർപറേഷനോടും ആവശ്യപ്പെട്ടു. ഇതോടെ അഞ്ച് ദിവസത്തിനകം നിയമന ഉത്തരവ് അയച്ചു. തിരുവനന്തപുരത്തെ ഹെഡ്‌ ഓഫിസിൽ നേരിട്ട് റിപ്പോർട്ട് ചെയ്തു. തുടർന്ന് ചാലക്കുടി വെയർഹൗസിങ്ങി​െൻറ കീഴിലെ കണക്കൻകടവിലെ ശാഖയിൽ ജോലിയിൽ പ്രവേശിക്കാൻ ഉത്തരവ് നൽകി. വ്യാഴാഴ്ച രാവിലെ 11.30ഒാടെ ജോലിയിൽ പ്രവേശിച്ചു. ബില്ലിങ് വിഭാഗത്തിലാണ് ജോലി നൽകിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.