'ഭൂമിയുടെ ഉടമസ്ഥത: നിയമ നിർമാണം അനിവാര്യം'

കാക്കനാട്: അര നൂറ്റാണ്ട് പിന്നിട്ട ശേഷവും ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അതിസങ്കീർണമായി തുടരുകയാണെന്നും നിലവിലെ നിയമങ്ങളും ചട്ടങ്ങളും കാലോചിതമായി പരിഷ്കരിച്ചും പുതിയവ കൊണ്ടുവന്നും മാത്രമേ പരിഹാരം കാണാൻ കഴിയൂ വെന്നും ജോയൻറ് കൗൺസിൽ ചെയർമാൻ ജി.മോട്ടിലാൽ. കേരള റവന്യൂ ഡിപ്പാർട്ട്മ​െൻറ് സ്റ്റാഫ് അസോസിയേഷൻ ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ 'ഭൂമിയുടെ ഉടമസ്ഥത: - പ്രശ്നങ്ങളും പരിഹാര മാർഗങ്ങളും' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജെ.ഹരിദാസ് വിഷയം അവതരിപ്പിച്ചു. പി. അജിത്ത് മോഡറേറ്ററായിരുന്നു. എസ്.പി. സുമോദ്, സി.എ. അനീഷ്, വി.ആർ. വിനോദ് കുമാർ, കെ.പി. പോൾ, പി.എ. ഹുസൈൻ, എസ്.കെ.എം. ബഷീർ, വി.കെ. ജിൻസ്, ശ്രീജി തോമസ്, ആർ. സന്ദീപ് തുടങ്ങിയവർ സംസാരിച്ചു. കെ.കെ. ശ്രീജേഷ് സ്വാഗതവും എം.എച്ച്. ഹരീഷ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.