തോമസ് ചാണ്ടിയുടെ പണത്തിനുമേലെ പിണറായിയും പറക്കില്ല --വി.ഡി. സതീശൻ ഉദയംപേരൂർ: മന്ത്രി തോമസ് ചാണ്ടിയുടെ പണത്തിനുമേലെ പിണറായിയും പറക്കിെല്ലന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതായി വി.ഡി. സതീശൻ എം.എൽ.എ. ഉദയംപേരൂരിൽ 95ാം ബൂത്തിെൻറ ഇന്ദിര ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി നിയമലംഘനം നടത്തിയെന്ന് ആലപ്പുഴ കലക്ടർ റിപ്പോർട്ട് നൽകിയിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറും കേരളത്തിലെ ഇടതുപക്ഷ സർക്കാറും ജനങ്ങളെ ദ്രോഹിക്കുന്നതിൽ മത്സരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ മുതിർന്ന പൗരന്മാരെ ആദരിച്ചു. ബൂത്ത് പ്രസിഡൻറ് സി.ആർ. അഖിൽ രാജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, ബ്ലോക്ക് പ്രസിഡൻറ് സി. വിനോദ്, ജയൻ കുന്നേൽ, പി.സി. സുനിൽ കുമാർ, കെ.എൻ. കാർത്തികേയൻ, ബാബു ആൻറണി, ഓമന പ്രകാശൻ, ടി.എസ്. യോഹന്നാൻ, കെ.എൻ. സുരേന്ദ്രൻ, കെ.പി. രംഗനാഥൻ എന്നിവർ സംസാരിച്ചു. പുഷ്പ മോഹനൻ സ്വാഗതവും സുരേഷ് നന്ദിയും പറഞ്ഞു. ഹെഡ്ലോഡ് വർക്കേഴ്സ് ക്ഷേമനിധി ബോർഡ് സബ് കമ്മിറ്റി അംഗമായി നിയമിതനായ പി.സി. സുനിൽ കുമാറിനെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.