അയനിത്തോട് കൈയേറ്റം ഒഴിപ്പിക്കാൻ മരട് നഗരസഭ

മരട്: അയനിത്തോട് കൈയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സമയബന്ധിതമായി തീർപ്പാക്കാൻ തീരുമാനിച്ചതായി മരട് നഗരസഭ അധ്യക്ഷ സുനില സിബി അറിയിച്ചു. അടിയന്തര കൗൺസിൽ യോഗത്തിലാണ് തീരുമാനം. നിലവിൽ ട്രൈബ്യൂണലിൽനിന്ന് സ്റ്റേ ഉത്തരവ് നേടിയ കേസുകളിൽ ഇത് നീക്കം ചെയ്യുന്നതിനാവശ്യമായ നടപടികൾ ത്വരിതപ്പെടുത്താൻ സ്റ്റിയറിങ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നിലവിൽ വ്യവഹാരങ്ങൾ ഇല്ലാത്ത കൈയേറ്റങ്ങൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കുന്നതിന് നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അയനിത്തോട്ടിലെ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന വാട്ടർ അതോറിറ്റിയുടെയും വിവിധ കമ്പനികളുടെയും കേബിളുകൾ പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകും. മാലിന്യങ്ങളും പ്ലാസ്റ്റിക് ഉൽപന്നങ്ങളും നീക്കാനും തോടിന് ആഴം കൂട്ടാനും അടിയന്തര ഫണ്ടിൽനിന്ന് പണം ചെലവഴിക്കാൻ അനുമതി നൽകി. കൈയേറ്റങ്ങൾ ഉടൻപൊളിച്ചു നീക്കും. ഇതി​െൻറ ചെലവ് കൈയേറ്റക്കാരിൽ നിന്ന് ഈടാക്കും. അടിച്ചിത്തോട്ടിലെ നീരൊഴുക്ക് സുഗമമാക്കാൻ നടപടിയെടുക്കും. നികുതി പിരിവ്: ആശങ്ക പരിഹരിക്കണം- -സി.പി.എം കുമ്പളം: പഞ്ചായത്തിലെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയും പ്രയാസവും ദൂരീകരിക്കാൻ അധികാരികൾ തയാറാകണമെന്ന് സി.പി.എം കുമ്പളം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. നികുതി അടച്ചവർക്കും വൻ തുകക്കുള്ള നോട്ടീസ് ലഭിച്ചത് ആശങ്കയുണ്ടാക്കി. നികുതി ഒഴിവാക്കിയ ആളുകൾക്കും നോട്ടീസ് ലഭിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.