മൂസാ നബിയുടെ ചരിത്രത്തിൽനിന്ന് പാഠമുൾക്കൊള്ളണം ^അബ്​ദുശ്ശുക്കൂർ അൽ ഖാസിമി

മൂസാ നബിയുടെ ചരിത്രത്തിൽനിന്ന് പാഠമുൾക്കൊള്ളണം -അബ്ദുശ്ശുക്കൂർ അൽ ഖാസിമി വടുതല (ആലപ്പുഴ): മൂസാനബിയുടെ ജീവിത ചരിത്രത്തിൽനിന്ന് ഇന്ത്യൻ സമൂഹം പാഠമുൾക്കൊള്ളണമെന്ന്‌ ഒാൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് മെംബർ അബ്ദുശ്ശുക്കൂർ അൽ ഖാസിമി. 'മൂസാ നബിയും സമകാലിക ഇന്ത്യൻ സമൂഹവും' എന്ന പ്രമേയത്തിൽ വടുതലയിൽ നടന്ന ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോകത്ത് നടക്കുന്ന ആക്രമണം വർഗീയശക്തികളുടെ ഇടപെടൽ മൂലമാണ്. മുസ്‌ലിം സമൂഹം മാനവീകത പാലിച്ച് ആക്രമണത്തെ നേരിടണം. ലോകത്തെ മർദിതർ അവരുടെ ഉത്തരവാദിത്തം നിർവഹിച്ച് പ്രവാചക മാർഗത്തിൽ ജീവിക്കണമെന്നും ആക്രമണം ഒരിക്കലും ഗുണംചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ജനത അവരുടെ പ്രബോധനം നിർവഹിക്കുകയും സാഹോദര്യത്തോടെ ജീവിക്കുകയും വേണമെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അസി. അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന് പറഞ്ഞു. ആശയ വ്യത്യാസങ്ങൾ മാറ്റിവെച്ച് എല്ലാവരും ഒരുമയോടെ സമൂഹത്തി​െൻറ നന്മക്കുവേണ്ടി പൊരുതണമെന്നും അദ്ദേഹം പറഞ്ഞു. മർദക ഭരണകൂടമാണ് ഇന്ത്യ ഭരിക്കുന്നതെന്നും വലിയൊരു സമൂഹം മർദനത്തിന് ഇരയാകുമ്പോൾ ഭരണകൂടം മൗനം നടിക്കുകയാണെന്നും ഐ.എസ്.എം മുൻ സംസ്ഥാന സെക്രട്ടറി എസ്. ഇർഷാദ് സ്വലാഹി പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി ശൂറാ അംഗം യൂസഫ് ഉമരി, ജില്ല പ്രസിഡൻറ് ഹക്കീം പാണാവള്ളി, കോട്ടൂർ കാട്ടുപുറം പള്ളി ജമാഅത്ത്‌ മഹൽ പ്രസിഡൻറ് മൂസൽ ഫൈസി എന്നിവർ സംസാരിച്ചു. ടി.പി. യൂനസ് സ്വാഗതവും പി.എ. അൻസാരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.