ടൂറിസം മേഖലയിലെ വരുമാനം വർധിപ്പിക്കാൻ ഡി.ടി.പി.സി

പുതിയ പദ്ധതികളുടെ കരട് രേഖ സർക്കാറിന് സമർപ്പിച്ചു ആലപ്പുഴ: ജില്ലയിലെ ടൂറിസം മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളുടെ കരട് രേഖ സർക്കാറിന് സമർപ്പിച്ചതായി ജില്ല ടൂറിസം പ്രമോഷൻ സെക്രട്ടറി എം. മാലിൻ 'മാധ്യമ'ത്തോട് പറഞ്ഞു. ടൂറിസം മേഖലയിൽനിന്ന് സാമ്പത്തിക വരവ് കുറഞ്ഞതോടെയാണ് പുതിയ പദ്ധതികൾ രൂപവത്കരിക്കാൻ ഡി.ടി.പി.സി തീരുമാനിച്ചത്. ആലപ്പുഴയിൽ എത്തുന്ന സന്ദർശകരുടെ വിനോദ ഉപാധികൾ വർധിപ്പിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനായി പ്രത്യേക ടൂറിസം പാക്കേജാണ് സർക്കാറിന് മുന്നിൽ സമർപ്പിച്ച പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നോട്ട് നിരോധനം, ജി.എസ്.ടി, പക്ഷിപ്പനി തുടങ്ങിയ പ്രതിസന്ധികളിലൂടെ കടന്നുപോയ ജില്ലയിൽ, വിനോദസഞ്ചാരികളുടെ വരവിൽ ഗണ്യമായി കുറവുണ്ടായി. ആഭ്യന്തര വിനോദ സഞ്ചാരികൾ മാത്രമാണ് ആലപ്പുഴ സന്ദർശിക്കാൻ എത്തുന്നത്. നഷ്ടപ്പെട്ട വരുമാനം തിരിച്ചുപിടിച്ച് ആലപ്പുഴയുടെ ടൂറിസം സാധ്യതകൾ വീണ്ടെടുക്കാനാണ് ശ്രമിക്കുന്നത്. ഡി.ടി.പി.സി സമർപ്പിച്ച പദ്ധതികൾ സർക്കാർ പരിശോധിച്ച് വരികയാണ്. ഇതോടൊപ്പം അമിനിറ്റി സ​െൻററുകളുടെ നവീകരണം, സിവ്യു പാർക്കിലെ നിർത്തിവെച്ച ബോട്ടിങ്ങ് ആരംഭിക്കാനുള്ള നടപടിയും തുടങ്ങിക്കഴിഞ്ഞു. ആലപ്പുഴയിൽ അഞ്ച് അമിനിറ്റി സ​െൻററുകളാണ് ഉള്ളത്. നടത്തിപ്പുകാരുടെ കരാർ കാലാവധി അവസാനിച്ചതോടെ കായംകുളത്തുള്ള സ​െൻറർ പൂട്ടിയിരുന്നു. ഇത് വീണ്ടും ടെൻഡർ നടത്തി പുതിയ നടത്തിപ്പുകാർക്ക് നൽകാൻ തീരുമാനിച്ചു. കൂടാതെ നെടുമുടി, മൂന്നാറ്റുമുഖം, പള്ളാത്തുരുത്തി എന്നിവിടങ്ങളിലെ സ​െൻററുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കും. മുടങ്ങിക്കിടന്ന അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്നും ഡി.ടി.പി.സി സെക്രട്ടറി വ്യക്തമാക്കി. നഷ്ടം വന്ന് നിർത്തിവെച്ച സീവ്യു പാർക്കിലെ ബോട്ടിങ് പുനരാരംഭിക്കും. ഇതി​െൻറ നടത്തിപ്പിനായി സ്വകാര്യ വ്യക്തിക്ക് ടെൻഡർ നൽകും. ഈമാസം ടെൻഡർ നടപടി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിന്നുപോയ പദ്ധതികൾ വീണ്ടും പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡി.ടി.പി.സി അധികൃതർ. മന്ത്രി തോമസ് ചാണ്ടിയുടെ വീട്ടുപടിക്കൽ ബി.ജെ.പി സത്യഗ്രഹം ആലപ്പുഴ: അനധികൃത നിലംനികത്തലി​െൻറയും ഭൂമി കൈയേറ്റത്തി​െൻറയും പേരിൽ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് 25ന് രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ മന്ത്രിയുടെ വീട്ടുപടിക്കൽ ജനകീയ സത്യഗ്രഹം സംഘടിപ്പിക്കാൻ ബി.ജെ.പി ജില്ല ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. തോമസ് ചാണ്ടിയുടെ നിയമ ലംഘന പ്രവർത്തനങ്ങൾ സംബന്ധിച്ച് കലക്ടർ നൽകിയ റിപ്പോർട്ടിനെ മുഖവിലക്കെടുക്കാതെ അനധികൃത കൈയേറ്റക്കാർക്കൊപ്പം നിൽക്കുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. തോമസ് ചാണ്ടിയുടെ സമ്പത്തിന് മുന്നിൽ സി.പി.എം മുട്ടുമടക്കിയിരിക്കുകയാണ്. കോൺഗ്രസ് നടത്തുന്ന സമരങ്ങൾ ആത്മാർഥത ഇല്ലാത്തതാണെന്നും അനധികൃത നിർമാണ പ്രവർത്തനങ്ങൾക്ക് സഹായകരമായ നിലപാടാണ് അവർ സ്വീകരിച്ചിട്ടുള്ളതെന്നും യോഗം ആരോപിച്ചു. ജില്ല പ്രസിഡൻറ് കെ. സോമൻ അധ്യക്ഷത വഹിച്ചു. മേഖല പ്രസിഡൻറ് വെള്ളിയാകുളം പരമേശ്വരൻ, മേഖല സംഘടന സെക്രട്ടറി എൽ. പദ്മകുമാർ, ജില്ല ജനറൽ സെക്രട്ടറിമാരായ ഡി. അശ്വനിദേവ്, എം.വി. ഗോപകുമാർ, ജില്ല വൈസ് പ്രസിഡൻറുമാരായ പി.കെ. വാസുദേവൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ, ഡി. പ്രദീപ്, സുഷമ വി. നായർ, ജില്ല സെക്രട്ടറിമാരായ എൽ.പി. ജയചന്ദ്രൻ, ഗീത രാംദാസ്, ശ്യാമള കൃഷ്ണകുമാർ, സുമി ഷിബു, ജില്ല ട്രഷറർ കെ.ജി. കർത്ത. മോർച്ച പ്രസിഡൻറുമാരായ ശാന്തകുമാരി, കെ.ബി. ഷാജി, എം.വി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.