മൂന്നര കിലോ കഞ്ചാവുമായി കോഴിക്കോട്​ സ്വദേശി പിടിയിൽ

മൂവാറ്റുപുഴ: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മൂന്നര കിലോ കഞ്ചാവുമായി കോഴിക്കോട് സ്വദേശി എക്സൈസ് സംഘത്തി​െൻറ പിടിയിലായി. മൂവാറ്റുപുഴയിലെ പാർട്ടിക്ക് നൽകാൻ കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. കോഴിക്കോട് പന്തീരാങ്കാവ് പൈമ്പേശ്ശരി വീട്ടിൽ ഷിബിൻ രാജി(22) നെയാണ് മൂന്നര കിലോ കഞ്ചാവുമായി എക്സൈസ് സി.െഎ. കെ.കെ. അനിൽകുമാറി​െൻറ നേതൃത്വത്തിൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പിടിയിലായത്. ബസില്‍ കടത്തുമ്പോള്‍ ബാഗില്‍നിന്ന് കഞ്ചാവി​െൻറ മണം പുറത്ത് വരാതിരിക്കുവാന്‍ ഉപയോഗിക്കുന്ന ബോഡി സ്പ്രേയുമുണ്ടായിരുന്നു. ഇതും കണ്ടെടുത്തു. കോഴിക്കോട്നിന്നും കൊടുത്തു വിട്ടതാണ് കഞ്ചാവെന്നും മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. സ്റ്റാൻഡിൽ എത്തിച്ചു കൊടുത്താല്‍ 2000- രൂപ ലഭിക്കുമെന്നും ചോദ്യം ചെയ്യലില്‍ ഇയാൾ വെളിപ്പെടുത്തി. പ്രതിയുടെ മൊഴിയിൽ കോഴിക്കോട് ഭാഗത്ത്‌ അന്വേഷണം നടത്തുമെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന യുവാക്കളെ കഞ്ചാവ് കടത്തുന്നതിന് കാരിയർമാരായി കഞ്ചാവ് ലോബി ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം നേരേത്ത കണ്ടെത്തിയിരുന്നു. ഇത് ശരിവെക്കുന്നതാണ് പ്രതിയുടെ മൊഴി. മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. റെയ്ഡില്‍ പ്രിവൻറീവ് ഓഫിസർ വി.എ. ജബ്ബാര്‍, സിവിൽഎക്സൈസ് ഓഫിസർ മാരായ യൂസഫലി, എം.എ. കൃഷ്‌ണകുമാർ, എ.എം, ബിനു ജേക്കബ്, രാജേഷ്‌ കെ.കെ., മനു ജോര്‍ജ്, അജീഷ് കെ.ജി., ഡ്രൈവര്‍ എം.കെ. റെജി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.