മീസിൽസ്^റുബെല്ല പ്രതിരോധം: കുപ്രചാരണത്തി​നെതിരെ ആരോഗ്യവകുപ്പ്

മീസിൽസ്-റുബെല്ല പ്രതിരോധം: കുപ്രചാരണത്തിനെതിരെ ആരോഗ്യവകുപ്പ് കൊച്ചി: മീസില്‍സ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് കാമ്പയിനെതിരെ സമൂഹ മാധ്യമങ്ങൾ വഴി ചിലർ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. അശാസ്ത്രീയവും വിവേകശൂന്യവും അബദ്ധജടിലവുമായ പ്രചാരണങ്ങള്‍ ശ്രദ്ധയിൽപെട്ടാൽ ഉടൻ ജില്ല മെഡിക്കൽ ഓഫിസറെ അറിയിക്കണമെന്ന് ഡി.എം.ഒ ഡോ. എൻ.കെ. കുട്ടപ്പൻ അറിയിച്ചു. വ്യാജപ്രചാരണങ്ങളിൽ കുടുങ്ങി കുട്ടികള്‍ക്ക് പ്രതിരോധ വാക്സിൻ നല്‍കാതിരിക്കുന്നത് ബാലാവകാശലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കാമ്പയിനുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ സമ്മതപത്രമൊന്നും ഇറക്കിയിട്ടില്ല. വാക്സിനേഷനെതിരെ ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തി മാതാപിതാക്കളില്‍ ഭയാശങ്ക സൃഷ്ടിച്ച് പൊതു ആരോഗ്യപരിപാടിയെ പരാജയപ്പെടുത്താന്‍ ശ്രമിക്കുന്നതും കൂട്ടുനില്‍ക്കുന്നതും കുറ്റകരമാണെന്നും ഡി.എം.ഒ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.