സംയുക്ത ട്രേഡ് യൂനിയൻ വാഹന പ്രചാരണ ജാഥകൾ ഇന്ന്

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ നവംബർ ഒമ്പത് മുതൽ 11 വരെ പാർലമ​െൻറിന് മുന്നിൽ സംഘടിപ്പിക്കുന്ന മഹാധർണയുടെ പ്രചാരണാർഥം ജില്ലയിൽ തിങ്കളാഴ്ച രണ്ട് വാഹന പ്രചാരണ ജാഥകൾ ആരംഭിക്കും. സി.ഐ.ടി.യു ജില്ല സെക്രട്ടറി സി.കെ. മണിശങ്കർ ക്യാപ്റ്റനായ ജാഥ രാവിലെ 7.30ന് ഷിപ്യാർഡിന് മുന്നിൽ ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.ജെ. ജോയി ഉദ്ഘാടനം ചെയ്യും. വൈറ്റില, പേട്ട, തൃപ്പൂണിത്തുറ, കുണ്ടന്നൂർ, പള്ളുരുത്തി, തോപ്പുംപടി, ഫോർട്ടുകൊച്ചി, പുതുവൈപ്പ്, ചെറായി എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകീട്ട് ആറിന് പറവൂരിൽ സമാപിക്കും. സമാപനയോഗം വി.ഡി. സതീശൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് കെ.കെ. ഇബ്രാഹിംകുട്ടി ക്യാപ്റ്റനായ ജാഥ രാവിലെ 10ന് മുളന്തുരുത്തി കരവട്ടക്കുരിശിൽ എ.ഐ.ടി.യു.സി സംസ്ഥാന നേതാവ് പി. രാജു ഉദ്ഘാടനം ചെയ്യും. പിറവം, കൂത്താട്ടുകുളം, വാഴക്കുളം, മൂവാറ്റുപുഴ, പോത്താനിക്കാട്, നേര്യമംഗലം എന്നിവിടങ്ങളിൽ പര്യടനം നടത്തി വൈകീട്ട് 5.30ന് കോതമംഗലത്ത് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.