മട്ടാഞ്ചേരി: റോ റോ ജെട്ടി നിർമാണവുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി--വൈപ്പിന്‍ ജങ്കാര്‍ സര്‍വിസ് നിര്‍ത്തില്ല. തിങ്കളാഴ്ച മുതല്‍ സർവിസ് നിര്‍ത്തിവെക്കണമെന്ന് കാണിച്ച് നഗരസഭ കരാറുകാരായ കൊച്ചിന്‍ സർവിസിന് കത്ത് നല്‍കിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ കരാറുകാരോട് സർവിസ് തുടരാന്‍ മേയര്‍ നിർദേശിക്കുകയായിരുന്നു. സർവിസ് നിർത്താനുള്ള തീരുമാനം കൗണ്‍സിലിേൻറതെല്ലന്ന് പ്രതിപക്ഷ നേതാവ് കെ.ജെ. ആൻറണിയും വ്യക്തമാക്കിയിരുന്നു. റോ- റോയുമായി ബന്ധപ്പെട്ട് ഫോര്‍ട്ട്കൊച്ചി ഭാഗത്ത് നിർമിച്ച ജെട്ടിയില്‍ കെട്ടിയിടാൻ സംവിധാനമില്ലാത്തതിനാൽ സർവിസ് നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. ഇവിടെ ജെട്ടി നിർമിക്കണമെങ്കില്‍ നിലവിലെ ജങ്കാര്‍ സർവിസ് നിര്‍ത്തിവെക്കണമെന്നാണ് പറയുന്നത്. തുടര്‍ന്നാണ് നഗരസഭ കത്ത് നല്‍കിയത്. ടെർമിനൽ നിർമാണത്തിന് രണ്ടുമാസമെങ്കിലുമെടുക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെങ്കിൽ പൊതുജനം ദുരിതത്തിലാകും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവിസ് തുടരാനാണ് മേയര്‍ കരാറുകാരോട് നിർദേശിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.