മട്ടാഞ്ചേരി: ഫോർട്ട്കൊച്ചി - വൈപ്പിൻ കരകളെ ബന്ധിപ്പിച്ച് അഴിമുഖത്ത് റോ റോ സർവിസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ജലശയന പ്രതിഷേധ സമരം നടത്തി. മൂന്ന് മാസം മുമ്പാണ് നഗരസഭ നിർമിച്ച റോ- റോ ജങ്കാറിെൻറ പരീക്ഷണ ഓട്ടം നടന്നത്. എന്നാൽ സർവിസ് നടത്താൻ നഗരസഭ തയാറാകുന്നില്ല. നഗരസഭയും നിലവിൽ സർവിസ് നടത്തുന്നവരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണിതെന്നാണ് ആരോപണം. ഇതിനിടെ രണ്ടു കരകളെയും ബന്ധിപ്പിച്ച് സർവിസ് നടത്താൻ നഗരസഭ തന്നെ നിർമിച്ച 'ഫോർട്ട് ക്യൂൻ' എന്ന ബോട്ട് കിൻകോയെ ഏൽപ്പിക്കാൻ ധാരണയായിട്ടുണ്ട്. എന്നാൽ, ലാഭത്തിനൊപ്പം നഗരസഭ പ്രതിമാസം 50000 രൂപ കൂടി കിൻകോക്ക് നടത്തിപ്പ് ചെലവായി നൽകണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ തുക നഗരസഭക്ക് കൊടുക്കാൻ നിർവാഹമില്ലാത്തതിനാൽ നിലവിലെ മൂന്നു രൂപ ടിക്കറ്റ് അഞ്ചു രൂപയാക്കി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിരക്ക് വർധനവിൽ പ്രതിഷേധിച്ചു കൂടിയായിരുന്നു സമരം. ജനകീയ സമിതി കൺവീനർ എ.ജലാൽ രണ്ടുമണിക്കൂർ അഴിമുഖത്ത് ജലശയനം നടത്തി. മാധ്യമ പ്രവർത്തകൻ എം.എം. സലീം ഉദ്ഘാടനം ചെയ്തു. സ്റ്റാൻലി പൗലോസ്, വേണുഗോപാൽ പൈ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.