ചാലക്കുടി: മധ്യകേരളത്തിലെ പ്രധാന മരിയന്‍ തീര്‍ഥാടന കേന്ദ്രമായ കൊരട്ടി സെൻറ് മേരീസ് ഫൊറോനപള്ളിയില്‍ കൊരട്ടി മുത്തിയുടെ തിരുനാളോടനുബന്ധിച്ച് ശനിയാഴ്ചയും ഞായറാഴ്ചയുമായി എട്ടാമിടം ആഘോഷിച്ചു. നിരവധി വിശ്വാസികള്‍ ചടങ്ങുകളില്‍ സംബന്ധിച്ചു. ഞായറാഴ്ച കുർബാനകൾക്ക് ഫാ. ടോജി പറമ്പില്‍, ഫാ. ജോസ് മണ്ടാനത്ത്, ഫാ. ജോസ് പൂവത്തിങ്കല്‍, ഫാ. ജോബി പുളിച്ചുമാക്കല്‍, ഫാ. ജോസ് കളപുരയ്ക്കല്‍ എന്നിവർ കാര്‍മികത്വം വഹിച്ചു. വൈകിട്ട് പ്രദക്ഷിണവും ഉണ്ടായിരുന്നു. വികാരി ഫാ. മാത്യു മണവാളന്‍, ജനറല്‍ കണ്‍വീനര്‍ ഷാജന്‍ തോമസ് വെളിയത്ത്, ജോർജുകുട്ടി നെയ്യന്‍, കൈക്കാരന്മാര്‍ സണ്ണി തെക്കേത്തല, കെ.എഫ്. ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 21, 22 തീയതികളിലും പതിനഞ്ചാമിടത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ 28, 29 തീയതികളിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.