കാസർകോട്: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹഭരണത്തിനെതിരെ നവംബർ ഒന്നിന് മഞ്ചേശ്വരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പടയൊരുക്കം ജാഥ കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആൻറണി ഉദ്ഘാടനംചെയ്യുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ എട്ടിന് കോഴിക്കോട്ട് സ്വീകരണറാലിയും സമ്മേളനവും നടത്തും. കോൺഗ്രസ് രാജ്യസഭ പാർലമെൻററി പാർട്ടി നേതാവ് ഗുലാംനബി ആസാദ്, ജനതാദൾ പ്രസിഡൻറ് ശരത് യാദവ് എന്നിവർ സംസാരിക്കും. നവംബർ 17ന് എറണാകുളത്ത് നടക്കുന്ന സ്വീകരണസമ്മേളനത്തിൽ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ് സംസാരിക്കും. ജാഥയുടെ സമാപനസമ്മേളനം ഡിസംബർ ഒന്നിന് തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് രാഹുൽ ഗാന്ധി ഉദ്ഘാടനംചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്കെതിരായ പടയോട്ടത്തിെൻറ തുടക്കമായിരിക്കും പടയൊരുക്കമെന്നും എല്ലാ അർഥത്തിലും യു.ഡി.എഫിെൻറ ജൈത്രയാത്രയായിരിക്കുമെന്നും ഹസൻ അവകാശപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ എന്നിവർ സംബന്ധിച്ചു. ....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.