കൊച്ചി: വന്യമൃഗങ്ങളുടെ ഫോട്ടോ എക്സിബിഷൻ ദർബാർഹാൾ ആർട്ട് ഗാലറിയിൽ 'വന്യം' എന്നപേരിൽ തുടങ്ങി. കൊച്ചി സിറ്റി കൺട്രോൾറൂം എ.സി.പി എസ്.ടി സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ സ്വദേശിനിയായ അപ്സര പാണ്ഡ്യൻ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. 24 വരെ നീളും. സ്വകാര്യ സ്ഥാപനത്തിലെ എച്ച്.ആർ. മാനേജറാണ് അപ്സര പാണ്ഡ്യൻ. ഊട്ടി, മസിനഗുഡി, ബന്ദിപ്പൂർ, നെല്ലിയാമ്പതി, വാൽപ്പാറ, മൂന്നാർ, തട്ടേക്കാട് എന്നിവിടങ്ങളിലെ കാടുകളിൽ യാത്രചെയ്തു പകർത്തിയവയാണ് ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.