മൃഗസംരക്ഷണ മേഖലയിൽ വേഗം സ്വയംപര്യാപ്തത കൈവരിക്കാം ^മന്ത്രി പി. തിലോത്തമൻ

മൃഗസംരക്ഷണ മേഖലയിൽ വേഗം സ്വയംപര്യാപ്തത കൈവരിക്കാം -മന്ത്രി പി. തിലോത്തമൻ ആലപ്പുഴ: കേരളത്തിന് പെട്ടെന്ന് സ്വയംപര്യാപ്തത കൈവരിക്കാൻ കഴിയുന്ന മേഖലയാണ് മൃഗസംരക്ഷണമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ. ചേർത്തലയിൽ മൃഗസംരക്ഷണ മേഖലയിലെ ഏകദിന സംരംഭകസംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുലക്ഷം ലിറ്റർ പാൽകൂടി ഉൽപാദിപ്പിക്കാനായാൽ ക്ഷീരമേഖലയിൽ നാം സ്വയംപര്യാപ്തമാകും. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന മുട്ട, മാംസം മേഖലയിൽ കേന്ദ്രീകൃത പ്രവർത്തനം വഴി ഉൽപാദനം കൂട്ടാനാകും. തരിശുഭൂമിയിൽ തീറ്റപ്പുൽ കൃഷി ചെയ്താലും നേട്ടമാണ് -മന്ത്രി പറഞ്ഞു. താരതമ്യേന പട്ടിണിയില്ലാത്ത നാടാണ് കേരളമെങ്കിലും ഒരുനേരമെങ്കിലും ഭക്ഷണം കഴിക്കാനില്ലാത്തവരുമുണ്ട്. ആ പട്ടിണിയും തുടച്ചുമാറ്റുകയാണ് വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കാർഷികമേഖലയിലും മൃഗസംരക്ഷണ മേഖലയിലും ഉൽപാദനവർധനയിലൂടെ ഈ ലക്ഷ്യം കൈവരിക്കാനാകും. 2025ൽ ഉൽപാദനവർധനയിൽ ചൈനയെ മറികടക്കുമെന്നാണ് കേന്ദ്രസർക്കാർ പറഞ്ഞിരുന്നത്. ഇപ്പോൾ സ്ഥിതി നേരെ മറിച്ചാണ്. കാർഷികമേഖലയിലെ തകർച്ച സമ്പദ്വ്യവസ്ഥയെയും ബാധിച്ചിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയിൽ ഉൽപാദനവർധന ഉണ്ടാക്കിയാൽ കാർഷികമേഖലയിലും അതി​െൻറ നേട്ടമുണ്ടാക്കാനാകും. മാംസാഹാരം കേരളീയരുടെ പ്രധാന ഭക്ഷണരീതികളിലൊന്നാണ്. 1.5 ലക്ഷം ടൺ ഇറച്ചി ഇറക്കുമതിയാണ് ഈ രംഗത്തുള്ളത്. ഇതിവിടെതന്നെ ഉൽപാദിപ്പാക്കാനായാൽ വലിയ നേട്ടമായിരിക്കും. മാട്ടിറച്ചി കയറ്റുമതിയിലും മുന്നേറാനാകും. പതിനായിരങ്ങൾക്ക് തൊഴിൽ നൽകുന്ന മേഖലകൂടിയായി ഇതിനെ വളർത്തിയെടുക്കാനാകും -മന്ത്രി ചൂണ്ടിക്കാട്ടി. നഗരസഭ ചെയർമാൻ ഐസക് മാടവന അധ്യക്ഷത വഹിച്ചു. വികസനസമിതി ചെയർമാൻ പി. ഉണ്ണികൃഷ്ണൻ, നഗരസഭ വൈസ് ചെയർപേഴ്സൻ ശ്രീലേഖ ആർ. നായർ, മൃഗസംരക്ഷണ വകുപ്പ് െഡപ്യൂട്ടി ഡയറക്ടർ ഡോ. വിനുജി, സീനിയർ വെറ്ററിനറി സർജൻ ഡോ. സലിം ചെല്ലപ്പൻ എന്നിവർ സംസാരിച്ചു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. പി.സി. സുനിൽകുമാർ പദ്ധതി വിശദീകരിച്ചു. അസി. പ്രോജക്ട് ഓഫിസർ ഡോ. പി.സി. കോശി സ്വാഗതവും വെറ്ററിനറി സർജൻ ഡോ. രാകേഷ് എസ്. ജയൻ നന്ദിയും പറഞ്ഞു. ഉച്ചക്കുശേഷം നടന്ന സെമിനാറിൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസെടുത്തു. 2.46 ലക്ഷം കുട്ടികൾക്ക് മീസിൽസ്-റുബെല്ല വാക്സിൻ നൽകി ആലപ്പുഴ: ജില്ലയിൽ 2,46,535 കുട്ടികൾക്ക് മീസിൽസ്-റുബെല്ല പ്രതിരോധ കുത്തിവെപ്പ് നൽകിയതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. ഇൗ മാസം മൂന്നിന് ആരംഭിച്ച കുത്തിവെപ്പ് കാമ്പയിൻ സ്കൂളുകളിലും അംഗൻവാടികളിലും തുടരുകയാണ്. സ്കൂളുകളിൽ കുത്തിവെപ്പ് ലഭിക്കാത്തവർക്ക് ആശുപത്രികളിൽ സൗകര്യം ഒരുക്കും. ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 23ന് രാവിലെ 10.30ന് ജില്ലതല ടാസ്ക്ഫോഴ്സ് യോഗം കലക്ടർ ടി.വി. അനുപമയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.