ചികിത്സ സഹായം തേടുന്നു

കൂത്താട്ടുകുളം: കെട്ടിട നിർമാണത്തിനിടെ മതിൽ ഇടിഞ്ഞുവീണ് ഗുരുതര പരിക്കേറ്റ തൊഴിലാളി . മണ്ണത്തൂർ പള്ളിപ്പുറത്ത് പി.കെ. രാജീവ് കുമാറാണ് സഹായം തേടുന്നത്. മൂവാറ്റുപുഴ ആറൂരിലാണ് അപകടം സംഭവിച്ചത്. ഇടുപ്പ്, തോൾ എന്നിവക്ക് സാരമായി പരിക്കേറ്റതിനത്തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുലക്ഷത്തോളം ഓപറേഷന് ചെലവ് വരും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജീവി​െൻറ കുടുംബം ഇത്രയും വലിയ തുക കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. അമ്മയും ഭാര്യയും രണ്ട് മക്കളുമാണ് രാജീവിനുള്ളത്. നാട്ടുകാരുടെ നേതൃത്വത്തിൽ രാജീവിനെ സഹായിക്കാൻ പണം കണ്ടെത്തുന്നതിന് കമ്മിറ്റി രൂപവത്കരിച്ച് പ്രവർത്തനം ആരംഭിച്ചു. എസ്.ബി.ടി കാക്കൂർ ശാഖയിൽ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പർ: 67331827776.െഎ.എഫ്.എസ്.സി: SBTR 0000543. ഫോൺ-: 9645480197.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.