സ്​കൂട്ടർ ബോക്​സിൽ സൂക്ഷിച്ചിരുന്ന ഒരുലക്ഷം നഷ്​ടപ്പെട്ടു; രേഖകൾ ഉ​പേക്ഷിച്ച നിലയിൽ

മാരാരിക്കുളം: സ്‌കൂട്ടറി​െൻറ സീറ്റിനടിയില്‍ സൂക്ഷിച്ച ഒരുലക്ഷം രൂപ മോഷണം പോയി. എസ്.എന്‍ പുരം മിച്ചാരംവെളി മുരളീരവം വീട്ടില്‍ മുരളീധര​െൻറ പണമാണ് നഷ്ടപ്പെട്ടത്. ബുധനാഴ്ച ഉച്ചക്കാണ് സംഭവം. മൂന്ന് എ.ടി.എം കാര്‍ഡുകളും മൂന്ന് ആധാര്‍ കാര്‍ഡുകളും രേഖകളും കവറില്‍ ഉണ്ടായിരുന്നു. അതേസമയം, രേഖകളുമായി കവര്‍ മാരാരിക്കുളം കളിത്തട്ടിന് സമീപത്തെ കടയുടെ തട്ടിന് അടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സൈനികനായ മുരളീധരന്‍ വീടുപണിക്കായി ചേര്‍ത്തല എക്‌സ്റേയിലെ എസ്.ബി.ഐ ബാങ്കില്‍നിന്ന് ഒരുലക്ഷം രൂപ എടുത്തു. മാരാരിക്കുളം ക്ഷേത്ര ഒാഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം വീട്ടിലെത്തിയപ്പോഴാണ് പണം അടങ്ങിയ കവര്‍ നഷ്ടപ്പെട്ട വിവരം അറിയുന്നത്. മുരളീധരന്‍ സ്‌കൂട്ടറി​െൻറ സീറ്റിനടിയിലെ ബോക്‌സില്‍ കവര്‍െവച്ച് പൂട്ടിയതാണ്. ലിവര്‍ ഉപയോഗിച്ച് സ്‌കൂട്ടറി​െൻറ സീറ്റ് ഉയര്‍ത്തിയതി​െൻറ അടയാളമുണ്ട്. മാരാരിക്കുളം പൊലീസ് കേസെടുത്തു. വൈദ്യുതി മുടങ്ങും മുഹമ്മ: കെ.എസ്.ഇ.ബി മുഹമ്മ സെക്ഷന്‍ ഞാറുകുളങ്ങര, പുളിക്കല്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ചെങ്ങന്നൂർ: ഇലക്ട്രിക്കൽ സെക്ഷൻ മുതവഴി, കരുവേലിപടി, വന്മഴി, കളത്രപടി, മിത്രമഠം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.