ലോ കോളജിൽ ശിൽപശാല

കൊച്ചി: എറണാകുളം ഗവ. ലോ കോളജിൽ സ​െൻറർ ഫോർ മെഡിക്കൽ ലോയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനതല ദ്വിദിന ശിൽപശാല നടത്തുന്നു. വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന പരിപാടിയിൽ 'അടിയന്തര വൈദ്യസഹായത്തിനുള്ള അവകാശം, പ്രശ്നങ്ങൾ, പരിഗണനകൾ' എന്നിവയാണ് വിഷയം. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സംസ്ഥാന അറ്റോർണി അഡ്വ. കെ.വി. സോഹൻ ഉദ്ഘാടനം ചെയ്യും. ഡോ. രാജീവ് ജയദേവൻ, കെ. വേണു, കെ.പി. സേതുനാഥ് എന്നിവർ സംസാരിക്കും. പ്രിൻസിപ്പൽ ഡോ. കെ.ആർ. രഘുനാഥൻ അധ്യക്ഷത വഹിക്കും. ശനിയാഴ്ച രാവിലെ 10.15ന് സെമിനാറും ചർച്ചയും ആരംഭിക്കും. സെക്രേട്ടറിയറ്റ്പടിക്കൽ പിണങ്ങിക്കിടപ്പ് സമരം കൊച്ചി: 30 ചെറിയ പിന്നാക്ക സമുദായങ്ങൾക്ക് അനുവദിച്ച ഒ.ഇ.സി ആനുകൂല്യങ്ങൾ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ മോസ്ക് ബാക്ക്വേർഡ് കമ്യുണിറ്റീസ് ഫെഡറേഷൻ (എം.ബി.സി.എഫ്) കേരള കുമരാജ് കോൺഗ്രസ് സാമ്യൂഹികസമത്വ മുന്നണി എന്നിവയുടെ ആഭിമുഖ്യത്തിൽ സെക്രേട്ടറിയറ്റിന് മുന്നിൽ 16ന് പിണങ്ങിക്കിടപ്പ് സമരം നടത്തും. രാവിലെ ഏഴിന് ആരംഭിക്കുമെന്ന് എം.ബി.സി.എഫ് ജില്ല കമ്മിറ്റി അറിയിച്ചു. സമത്വ മുന്നണി ജില്ല പ്രസിഡൻറ് പി.എം. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. എം.ബി.സി.എഫ് ജില്ല പ്രസിഡൻറ് ശ്രീനിവാസൻ, ജനറൽ സെക്രട്ടറി എം.ആർ. വേണു, എൻ.കെ. അശോകൻ, ആർ. ഷാജി, ടി.ബി. ചന്ദ്രൻ, വി.എ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം രൂപവത്കരിച്ചു കൊച്ചി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ 33ാം ജില്ല സമ്മേളന സ്വാഗതംസംഘം രൂപവത്കരണ യോഗം കെ.പി.സി.സി സെക്രട്ടറി ജയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.പി. വർഗീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജോർജ് പി. എബ്രഹാം സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് ചെയർമാനായും അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.പി. വർഗീസ് മാസ്റ്റർ വർക്കിങ് ചെയർമാനായും ജില്ല സെക്രട്ടറി ജോർജ് പി. എബ്രഹാം ജനറൽ കൺവീനറായും നിയോജകമണ്ഡലം പ്രസിഡൻറ് കെ.സി. ജോസ് കൺവീനറായും പി.എം. മൈതീൻ, പി.എൻ. കേശവൻ, സി.എ. അലിക്കുഞ്ഞ് ജോയൻറ് കൺവീനർമാരായും 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. യോഗത്തിന് നിയോജകമണ്ഡലം പ്രസിഡൻറ് കെ.പി. ജോസ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.